പ്രോട്ടോക്കോള്‍!!!

VIEWS 1,487 രാഘവാ.. രാഘവോ… രാാാ ഘ േേേേേേവാാാാാാ…. ബെര്‍തെ ആ ചെക്കനോടു കളിക്കാന്‍ പോണ്ട ട്ടോ!! കോയിക്കോട്ടുകാരെല്ലാം കൂടി അടുത്ത തിരഞ്ഞെടുപ്പില്‍ വീട്ടിലിരുത്തും!! പ്രോട്ടോക്കോളാണത്രേ പ്രോട്ടോക്കോള്‍.. പ്രോട്ടോക്കോള്‍ പ്രകാരം ഞങ്ങള്‍ ജനങ്ങളാണ് ഏറ്റവും മുകളില്‍. അതു മറക്കണ്ട. ഞങ്ങള്‍ക്കു വേണ്ടാത്തവരെ എടുത്തു മറയത്തു കളയും. പാര്‍ട്ടിക്കാര്‍ മാത്രം വോട്ടു ചെയ്താല്‍ ജയിക്കില്ല രാഘേേേേവാാാാ… ജനങ്ങളുടെ വോട്ടും വേണം…. നല്ലവര്‍ക്ക് കാലമില്ല എന്നു വരുന്നത് നാട്ടിനു നല്ലതല്ല… #A Shynamol_Kollam #Prasanth Nair_Kozhikode

ഒരു സ്‌ഫോടനം ഉയര്‍ത്തുന്ന സംശയങ്ങള്‍

VIEWS 34,932 കൊല്ലം കളക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാന്‍ പോലീസ് കൊണ്ടുപിടിച്ച അന്വേഷണത്തിലാണ്. 2009 ജൂലൈ 10ന് എറണാകുളം കളക്ടറേറ്റില്‍ സമാനമായൊരു സ്‌ഫോടനം നടന്നിരുന്നു. കളക്ടറേറ്റിന്റെ അഞ്ചാം നിലയിലുണ്ടായ പൈപ്പ് ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അന്ന് ദക്ഷിണ മേഖലാ ഐ.ജിയായിരുന്ന വിന്‍സന്‍ എം.പോളിന്റെ മേല്‍നോട്ടത്തില്‍ കൊച്ചി കമ്മീഷണറായിരുന്ന മനോജ് എബ്രഹാമിനായിരുന്നു അന്വേഷണച്ചുമതല. പോലീസിലെ പുലികള്‍ തന്നെ. പക്ഷേ, ആ അന്വേഷണത്തിന്റെ ഫലം എന്തായെന്ന്…