‘നിര്യാതനായി’ അന്തരിച്ചു, സംസ്‌കാരം പിന്നീട്

VIEWS 2,314 കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മനസ്സിനെ ഉലച്ച ഒരു സിനിമയുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത ‘സുകൃതം’. അര്‍ബുദരോഗ ബാധിതനായ മമ്മൂട്ടിയുടെ നായകകഥാപാത്രം രവിവര്‍മ്മ ഒരു പത്രപ്രവര്‍ത്തകനാണ്. രോഗം ഭേദമായി ഓഫീസില്‍ തിരിച്ചെത്തി മേശ തുറക്കുമ്പോള്‍ രവി കാണുന്നത് സ്വന്തം ചരമക്കുറിപ്പാണ്. എംബാര്‍ഗോ ചെയ്തു വെച്ചിരിക്കുന്നത്. എന്നു പറഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിനായി നേരത്തേ തയ്യാറാക്കി വെച്ചിരക്കുന്നത് എന്നര്‍ത്ഥം. അത്തരമൊരു സാഹചര്യത്തില്‍ ഒരു മനുഷ്യന് എന്താണ് തോന്നുകയെന്നത് മമ്മൂട്ടി എന്ന മികച്ച നടന്‍ തന്റെ…

മാധ്യമഭീകരത

VIEWS 301,696 ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ അഭിമാനിക്കാനും തലയുയര്‍ത്തിപ്പിടിച്ച് നടക്കാനും ഒരു മാധ്യമപ്രവര്‍ത്തകന് സാധിക്കും. ഞാന്‍ തലയുയര്‍ത്തി നടക്കുന്ന ഗണത്തില്‍പ്പെട്ടവനാണ് എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നു. ഈ തൊഴില്‍ ഞാന്‍ വ്യഭിചരിച്ചിട്ടില്ല. ഇതുപയോഗിച്ച് വഴിവിട്ട നേട്ടങ്ങളുണ്ടാക്കിയിട്ടില്ല. ചെയ്യുന്ന ജോലിക്ക് പ്രതിഫലം ശമ്പളം മാത്രം. അതുതന്നെ പലപ്പോഴും കൃത്യമായി കിട്ടിയിട്ടില്ല. പക്ഷേ, എന്റെ കൂട്ടത്തിലെ ചിലരുടെ ചെയ്തികള്‍ എന്റെ തല കുനിയുന്നതിനു കാരണമായിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിഷ്പക്ഷരാവാന്‍ കഴിയില്ല. ശരിയുടെ പക്ഷത്താണ് ഞങ്ങള്‍. ചിലപ്പോഴൊക്കെ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ റോള്‍ മാധ്യമങ്ങള്‍…

OPEN LETTER

VIEWS 3,917 മാധ്യമ പ്രവർത്തകർ വിമർശനത്തിന് അതീതരല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാൻ. പക്ഷേ, അനാവശ്യമായി ചിലർ അധിക്ഷേപം ചൊരിയുമ്പോൾ വേദന തോന്നിയിട്ടുണ്ട്. അതേസമയം തന്നെ മാധ്യമപ്രവർത്തകരുടെ ദുഷ്ചെയ്തികളെ തുറന്നെതിർത്തിട്ടുമുണ്ട്. ടൈംസ് നൗവിന്റെ അർണബ് ഗോസ്വാമിയും സീ ന്യൂസിന്റെ സുധീർ ചൗധരിയും മാധ്യമരംഗത്തെ പ്രശസ്തരാണ്. പക്ഷേ, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അവർ നല്ല മാധ്യമപ്രവർത്തകരല്ല. ഇത് അവരോടുള്ള എന്റെ അസൂയയല്ല. എനിക്ക് അവരെപ്പോലെയാകാൻ കഴിയില്ലെന്ന് നന്നായറിയാം. എനിക്ക് അവരെപ്പോലെ ആകുകയും വേണ്ട. തങ്ങളുടെ അഭിപ്രായമാണ് ശരിയെന്നു തെളിയിക്കാൻ എന്തു ദുഷ്പ്രവർത്തികളും…