തോമസ് ഐസക്ക് അറിയാന്‍

VIEWS 18,631 ഇന്ന് മലയാള മനോരമയുടെ ഒന്നാം പേജിലും മാതൃഭൂമിയുടെ ഒമ്പതാം പേജിലും കേരള കൗമുദിയുടെ ഏഴാം പേജിലും പ്രാധാന്യത്തോടെ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. ‘കെ.എം.എബ്രഹാമിനു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക്’ എന്നാണ് മലയാള മനോരമയുടെ വാര്‍ത്താതലക്കെട്ട്. മാതൃഭൂമി ഒരു പടി കൂടി മുന്നോട്ടു പോയി -‘ധനകാര്യ സെക്രട്ടറിക്ക് ധനമന്ത്രിയുടെ ക്ലീന്‍ ചിറ്റ്.’ ‘കെ.എം.എബ്രഹാം മികച്ച ഉദ്യോഗസ്ഥന്‍: തോമസ് ഐസക്ക്’ എന്നാണ് കേരള കൗമുദിയുടെ തലക്കെട്ട്. മറ്റു പത്രങ്ങളിലുമുണ്ടാവാം. ഞാന്‍ ഈ 3 പത്രങ്ങള്‍ മാത്രമേ കണ്ടുള്ളൂ….