ചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?

VIEWS 97,620 നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ്. പരാജയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സി.പി.എം. നേതാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു. ഭരണമാറ്റം യാഥാര്‍ത്ഥ്യമായി. പക്ഷേ, ശരിക്കും ഭരണം മാറിയോ? വളരെ കുഴപ്പം പിടിച്ച ഒരു ചോദ്യമാണിത്. ഭരണമാറ്റം എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത്? ഭരണതലപ്പത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ മാറ്റം മാത്രമാണ് ഒരു തിരഞ്ഞെടുപ്പ് വേളയില്‍ സംഭവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭരണം നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥ നേതൃത്വം ഒരു മാറ്റവുമില്ലാതെ തുടരുന്നു….