നഷ്ടമെന്ന പദത്തിനെന്തര്‍ത്ഥം!!!

VIEWS 347,142 സോളാര്‍ കേസില്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ? നഷ്ടം തെളിയിക്കാന്‍ ഒരു കീറക്കടലാസെങ്കിലും ഹാജരാക്കാനാവുമോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സില്‍ബന്ദികളും ഇപ്പോള്‍ കേരള ജനതയുടെ നേര്‍ക്ക് തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്. നഷ്ടമുണ്ടായിട്ടില്ല എന്നതിനാല്‍ അഴിമതിയില്ല എന്നാണ് വാദം. അപ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനല്ലേ? ആ ഇടപാടില്‍ സംസ്ഥാനത്തിന് സാമ്പത്തികനഷ്ടമൊന്നുമില്ലല്ലോ? പിന്നെ അയാള്‍ക്കെതിരെ കേസെടുക്കുന്നതും സര്‍വ്വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുന്നതും എന്തിനാണ്? നമ്മുടെ മുഖ്യമന്ത്രി പറയുന്ന ‘സംസ്ഥാനത്തിന്റെ നഷ്ടം’ പോലുള്ള ഇമ്മിണി…

‘ഞാന്‍ ചെയ്ത തെറ്റെന്ത്?’

VIEWS 10,348 അഴിമതിക്കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചതിന്റെ പേരില്‍ ഭരണക്കാരുടെ അപ്രീതിക്കു പാത്രമായി ‘നടപടി’ നേരിടാനൊരുങ്ങുന്ന ഡി.ജി.പി. ഡോ.ജേക്കബ്ബ് തോമസ് ഇന്നലെ ചീഫ് സെക്രട്ടറിയോട് ഒരു ചോദ്യം ചോദിച്ചു -‘ഞാന്‍ ചെയ്ത തെറ്റെന്ത്?’ ഇത് അദ്ദേഹം വെറുതെ ചോദിച്ചതാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. അങ്ങനെ ചോദിക്കാന്‍ ജേക്കബ്ബ് തോമസിന് അവകാശമുണ്ട്. ആ അവകാശത്തിന് സുപ്രീം കോടതി വിധികളുടെ പിന്‍ബലവുമുണ്ട്. ഒരു സാധാരണ പൗരന്റെ, അതു ഡി.ജി.പിയല്ല രാഷ്ട്രപതി തന്നെയാകട്ടെ, അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സുപ്രീം കോടതി 25ഓളം…