വാര്‍ത്ത എഴുതുന്നവരെക്കുറിച്ചുള്ള വാര്‍ത്ത

VIEWS 10,187 സമകാലിക മലയാളം വാരികയില്‍ പി.എസ്.റംഷാദിന്റേതായി ഒരു വാര്‍ത്ത വന്നിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ -‘പ്രസിദ്ധീകരണ യോഗ്യമല്ല, ഈ അഴിമതി’. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. വാര്‍ത്തയ്ക്കു കാരണമായ അന്വേഷണ റിപ്പോര്‍ട്ടിലേക്കു നയിച്ച ആരോപണങ്ങള്‍ ആദ്യം ഉയര്‍ത്തിയവരില്‍ ഒരാള്‍ എന്ന നിലയില്‍ ഇതെഴുതാന്‍ എനിക്ക് യോഗ്യതയുണ്ടെന്നു വിശ്വസിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭരണസമിതിയില്‍പ്പെട്ട ചിലര്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ചാണ് റിപ്പോര്‍ട്ട്. പക്ഷേ, ഈ റിപ്പോര്‍ട്ട് അന്തിമമായി ക്ലബ്ബിന്റെ പൊതുയോഗം അംഗീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടി യോഗം ചേരാനിരിക്കുന്നതേയുള്ളൂ. അവിടെ…