അതിവേഗം ബഹുദൂരം!!!

VIEWS 22,424 ഫെബ്രുവരി 29. നാലു വര്‍ഷത്തിലൊരിക്കലാണ് ഈ തീയതി വരിക. ബാക്കി വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 കഴിഞ്ഞാല്‍ മാര്‍ച്ച് 1 ആണ്. മാസചരിത്രം പറയാനല്ല ഈ തീയതി എടുത്തു പറഞ്ഞത്. ജനുവരി 29 കഴിഞ്ഞ് 1 മാസം തികയുന്ന ദിവസമാണ് ഫെബ്രുവരി 29. എന്താണ് കഴിഞ്ഞ ജനുവരി 29ന് സംഭവിച്ചത്? കോവളത്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ ആദ്യ ദിനം. ഈ സംഗമത്തിന്റെ ലക്ഷ്യത്തോട് എതിര്‍പ്പുള്ള എസ്.എഫ്.ഐ. എന്ന വിദ്യാര്‍ത്ഥി സംഘടന സമ്മേളനവേദി…

സര്‍ക്കാര്‍ മാറുമ്പോഴുള്ള നേട്ടം!

VIEWS 10,751 ടി.പി.ശ്രീനിവാസനോട് എനിക്ക് എന്താണിത്ര വിരോധം? കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി പലരും ചോദിച്ചു. എനിക്ക് ഒരു വിരോധവുമില്ല. മാത്രമല്ല അദ്ദേഹത്തിന്റെ കഴിവുകളോട് ബഹുമാനവുമുണ്ട്. എന്നാല്‍, ഒരു മനുഷ്യന്റെ കഴിവുകളോടു ബഹുമാനമുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ ചെയ്തികളെല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല. ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റതിന്റെ പിന്നാമ്പുറക്കഥകളിലേക്ക് ഞാന്‍ എത്തിയ വഴി നേരത്തേ തന്നെ വിശദീകരിച്ചിട്ടുള്ളതാണ്. ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ആധാരമാക്കി മുഖപുസ്തകത്തില്‍ കുറിപ്പെഴുതിയപ്പോള്‍ ശ്രീനിവാസന്‍ വളരെ മാന്യനും ഞാന്‍ വളരെ മോശക്കാരനും എന്ന രീതിയില്‍ പ്രചാരണവും കമന്റുകളും വന്നു. എന്നാല്‍, ശ്രീനിവാസന്‍…

പൊങ്കാലക്കാരേ ഇതിലേ… ഇതിലേ…

VIEWS 55,778 ടി.പി.ശ്രീനിവാസനെക്കുറിച്ച് ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട രണ്ടു പോസ്റ്റുകളുടെ പേരില്‍ പൊങ്കാലക്കാരുടെ അഴിഞ്ഞാട്ടമാണ്. ഓരോരുത്തര്‍ക്കും വെവ്വേറെ മറുപടി നല്‍കണമെന്നുണ്ട്. പക്ഷേ, സമയപരിമിതി നിമിത്തം അതു സാധിക്കാതെ വരുന്നു. ശ്രീനിവാസന് മര്‍ദ്ദനമേറ്റതു സംബന്ധിച്ചും ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടതു സംബന്ധിച്ചും പല സംശയങ്ങളും പലരും ഉന്നയിച്ചിട്ടുണ്ട്. രണ്ടു വിഷയങ്ങളിലും എനിക്കുള്ള വിശദീകരണം ഈ പോസ്റ്റിലൂടെ നല്‍കാന്‍ ശ്രമിക്കുകയാണ്, ഇതിനും പൊങ്കാല ഉണ്ടാകും എന്നറിഞ്ഞുകൊണ്ടു തന്നെ. 1. ടി.പി.ശ്രീനിവാസന്റെ വിശദീകരണം I am distressed to…

ചില അപ്രിയ സത്യങ്ങള്‍

VIEWS 78,360 മുന്‍ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് ഞാന്‍ നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. അദ്ദേഹം നടത്തിയ bastards എന്ന പദപ്രയോഗത്തില്‍ പ്രകോപിതനായാണ് ശരത് എന്ന ചെറുപ്പക്കാരന്‍ മര്‍ദ്ദിച്ചതെന്ന വിവരം പോലീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നു ലഭിച്ചതനുസരിച്ചായിരുന്നു പോസ്റ്റ്. എന്നാല്‍, ആ പോസ്റ്റിനു താഴെ വന്ന പ്രതികരണങ്ങളില്‍ ഒരു ഭാഗം ശ്രീനിവാസനെ ന്യായീകരിക്കുന്നതായിരുന്നു. അദ്ദേഹം അത്തരമൊരു പദപ്രയോഗം നടത്താന്‍ ഒരു തരത്തിലും സാദ്ധ്യതയില്ലെന്നും അങ്ങേയറ്റം മാന്യനും സത്യസന്ധനുമാണെന്നായിരുന്നു അഭിപ്രായങ്ങള്‍. എനിക്ക് ശ്രീനിവാസനുമായി വലിയ അടുപ്പമില്ല. ഒന്നു…

തന്തയില്ലാത്തവര്‍!!

VIEWS 381,529 നിങ്ങളെ ഒരാള്‍ ‘തന്തയില്ലാത്തവന്‍’ എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണെങ്കില്‍ അങ്ങനെ വിളിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും. ഏതൊരാളും അതു തന്നെയാണ് ചെയ്യുക എന്നാണ് വിശ്വാസം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ. നേതാവായ ജെ.എസ്.ശരത് മര്‍ദ്ദിച്ചു. ഇത് ടെലിവിഷന്‍ ചാനലുകളിലൂടെ ലോകത്തെല്ലാവരും കണ്ടു. വിദ്യാഭ്യാസരംഗത്ത് അരങ്ങേറുന്ന വലിയൊരു തട്ടിപ്പിനെ ചെറുക്കാനായി നടന്നത് എന്നു പറയപ്പെടുന്ന മഹാസമരത്തിന്റെ ലക്ഷ്യം ഇതില്‍ മുങ്ങിപ്പോയി. ഈ സംഭവത്തെത്തുടര്‍ന്ന് ശരത്തിനെ പോലീസ് പിടികൂടി. അച്ചടക്കലംഘനത്തിന്…