ഗുണ്ട(ണ്ടി) പുരാണം

VIEWS 9,358 സംസ്ഥാനത്ത് ഫ്ളക്സ് നിരോധിച്ചെന്നോ നിരോധിക്കാന്‍ ആലോചിക്കുന്നെന്നോ ഒക്കെ അടുത്തിടെ പറഞ്ഞുകേട്ടു. പക്ഷേ, ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലിറങ്ങിയാല്‍ എവിടെയും ഫ്ളക്സാണ്. അവയില്‍ നിറയെ മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍. എനിക്കു സങ്കടം തോന്നേണ്ട കാര്യമില്ല. എന്റെ പടവും വന്നിട്ടുണ്ട്. നല്ല ചിരിക്കണ പടം. വക്കീലന്മാരാണ് ഫ്ളക്സുകള്‍ സ്ഥാപിക്കുന്നത് എന്നു മനസ്സിലാക്കുന്നു. ‘അഭിഭാഷക ഐക്യം’ എന്നൊക്കെ വെറുതെ എഴുതിവെയ്ക്കില്ലല്ലോ. ഇതുവരെ ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടില്ല. ഇനി കേള്‍ക്കുമെന്നും തോന്നുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഫ്ളക്സില്‍ തുടങ്ങി ഫ്ളക്സില്‍ അവസാനിക്കുന്ന ഫ്ളക്സ് സംഘടന!!! പൊലീസിനെ…