അഞ്ജു വിളിച്ചു, അഫി വന്നു

VIEWS 10,364 ഞായറാഴ്ചയുടെ ആലസ്യത്തില്‍ ടെലിവിഷനില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ രാത്രി 8.30ഓടെ പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍. രസംകൊല്ലിയെ ശപിച്ചുകൊണ്ട് കോളെടുത്തു. ‘ശ്യാംലാല്‍ജീ.. ക്യാ ഹാല്‍ ഹൈ?’ (ശ്യാംലാലേ എന്തുണ്ട് വിശേഷം?) എന്നെ ഇത്ര നന്നായി പരിചയമുള്ള ഏതു ഗോസായിയാടാ വിളിക്കുന്നത് എന്ന് അമ്പരന്നു നിന്നു. ‘ഹാംജീ. ശ്യാംലാല്‍ ബോല്‍ രഹാ ഹൂം. ആപ് കോന്‍?’ (അതെ, ശ്യാംലാലാണ് സംസാരിക്കുന്നത്. അങ്ങ് ആരാണ്?) ‘അരേ യാര്‍ പെഹ്ച്ചാനാ നഹീ? ഹം മനീഷ്. അത്‌ലറ്റിക് ഫെഡറേഷന്‍…

തുറന്ന കത്തിലെ കുത്ത്

VIEWS 10,038 കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജുമായി ‘കോര്‍ത്ത’ കായിക മന്ത്രി ഇ.പി.ജയരാജന് തികച്ചും അപ്രതീക്ഷിതമായ സ്ഥലത്തു നിന്ന് പിന്തുണ കിട്ടി. ജയരാജന്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല തന്നെ ന്യായീകരിക്കാന്‍ ഇങ്ങനൊരാള്‍ രംഗത്തുവരുമെന്ന്. മറ്റാരുമല്ല, യു.ഡി.എഫ്. ഭരണകാലത്ത് അഞ്ജു ചുമതലയേല്‍ക്കുന്നതിനു മുമ്പുള്ള നാലര വര്‍ഷക്കാലം കൗണ്‍സില്‍ പ്രസിഡന്റായിരുന്ന പത്മിനി സെല്‍വന്‍. യു.ഡി.എഫ്. അനുഭാവിയായ മുന്‍ പ്രസിഡന്റ് യു.ഡി.എഫ് തന്നെ നിയമിച്ച പ്രസിഡന്റിനെതിരെ രംഗത്തെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് അണയാതെ കിടക്കുന്ന കനലിന് കാറ്റു…

BOTH ARE MATHEMATICS!!!

VIEWS 10,978 പിണറായി വിജയന്‍ മന്ത്രിസഭയിലെ കരുത്തനാണ് ഇ.പി.ജയരാജന്‍. തന്ത്രപ്രധാനമായ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമന്‍. പക്ഷേ, അദ്ദേഹത്തെ പ്രസിദ്ധനാക്കിയത് -അതോ കുപ്രസിദ്ധനോ -കായിക വകുപ്പാണ്. ജയരാജനെന്ന കായിക മന്ത്രിയെ ഇന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കു പോലുമറിയാം, അത്ര നല്ലതല്ലാത്ത കാരണങ്ങളുടെ പേരില്‍ത്തന്നെ. ഇ.പി.ജയരാജന്‍ കണ്ണൂരിലെ മാടമ്പിയല്ല. സംസ്ഥാനത്തെ മന്ത്രിയാണ്. അതനുസരിച്ചുള്ള മാന്യത അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ പ്രതീക്ഷിക്കുന്നു. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവാണ് ജയരാജന്‍ -കേന്ദ്ര സമിതി അംഗം. പക്ഷേ, അദ്ദേഹം ഭരണത്തില്‍ കന്നിക്കാരനാണ്. ആദ്യമായാണ് മന്ത്രിയാവുന്നത്. അതിന്റെ…