അന്ന കാത്തിരിക്കുന്നു, സാമിനായി…

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കോളേജ് വിദ്യാഭ്യാസ കാലമാണെന്നു നിസ്സംശയം പറയാം. 1990കളുടെ കാര്യമാണ് പറയുന്നത്, ഇപ്പോഴത്തെ നെഹ്‌റു കോളേജ് പോലുള്ളവയല്ല. കോളേജ് പഠനത്തിന്റെ ആദ്യ 2 വര്‍ഷം തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലായിരുന്നു -പ്രി ഡിഗ്രി. പിന്നീടുള്ള 5 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ -ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എയും എം.എയും. ആ കാലത്ത് ജീവിതത്തിലേക്ക് വന്നു കയറിയവര്‍ ഇപ്പോഴും ശക്തമായി ഒപ്പമുണ്ട്. എന്താവശ്യമുണ്ടെങ്കിലും ഇപ്പോഴും ഓടിയെത്തുന്നത് കോളേജില്‍ നിന്നു കിട്ടിയ സുഹൃത്തുക്കള്‍ തന്നെ. അതിനുശേഷം…