മോദിജി, നിങ്ങള്‍ വേറെ ലെവലാണ്

VIEWS 77,345 പ്രസംഗം കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ആ മനുഷ്യനു മുന്നില്‍ തിക്കിത്തിരക്കി, ഒന്നു കൈ കൊടുക്കാന്‍. തങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന പദ്ധതികള്‍ക്കുമേല്‍ ഈ മനുഷ്യന്റെ കൈയൊപ്പ് ചാര്‍ത്തിക്കിട്ടാന്‍ ചിലര്‍ മത്സരിച്ചു. ഒരു ‘ഓട്ടോഗ്രാഫ്’ തന്നെ! ചിലര്‍ അദ്ദേഹത്തെ ഒന്നു തൊട്ട് സായൂജ്യമടഞ്ഞു. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. നുമ്മടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്. യു.എസ്. കോണ്‍ഗ്രസ്സില്‍ 47 മിനിറ്റു നീണ്ട പ്രസംഗം. അതിനിടെ 10 തവണ സായിപ്പന്മാര്‍ എഴുന്നേറ്റു…