ആറന്മുള നല്‍കുന്ന ആഹ്ലാദം

VIEWS 12,786 ആറന്മുള പാടത്ത് 16 വര്‍ഷത്തിനു ശേഷം വിത്തിട്ട വിവരം കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്തൊരാഹ്ലാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു വിത്തെറിയല്‍. എല്ലാ നിയമങ്ങളും വ്യവസ്ഥകളും കാറ്റില്‍പ്പറത്തി, എല്ലാം നിരത്തി വിമാനത്താവളം സ്ഥാപിക്കാനിറങ്ങിയ തട്ടിപ്പു കമ്പനിക്കു ലഭിച്ച തിരിച്ചടി. എന്റെ ആഹ്ലാദത്തിന് ഒരു വലിയ കാരണമുണ്ട്. വിമാനത്താവള വിരുദ്ധ പോരാട്ടത്തില്‍ ചെറിയ പങ്ക് ഈയുള്ളവനും വഹിച്ചിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്റെ പോരാട്ടം വാര്‍ത്തകളുപയോഗിച്ചാണ്. കെ.ജി.എസ്സിന്റെ തട്ടിപ്പുകളും അവര്‍ക്കു വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിച്ച വഴിവിട്ട നടപടികളും പുറം…

ഫ്‌ളാറ്റ് തട്ടിപ്പുകാര്‍ക്ക് വിമാനത്താവളം വേണം

VIEWS 73,755 ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ കെ.ജി.എസ്. ഗ്രൂപ്പ് കൊണ്ടുപിടിച്ച ശ്രമത്തിലാണ്. വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളി ആയിരുന്ന വ്യക്തിയാണ് ഇപ്പോഴത്തെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്നാല്‍, കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരില്‍ കെ.ജി.എസ്സിന് അനുകൂലമായൊരു ചാഞ്ചാട്ടം അടുത്തിടെ രൂപമെടുത്തിട്ടുണ്ട്. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നൊരു ചൊല്ലുണ്ടല്ലോ. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കൊടിമരം എന്നൊരു പ്രശ്‌നം കിടക്കുന്നതിനാല്‍ കെ.ജി.എസ്സിനെ തുറന്ന് അനുകൂലിക്കാന്‍ കേന്ദ്രത്തിനൊരു മടി. അവര്‍ പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലേക്കു തട്ടി. വിമാനത്താവളം…