തീവ്രവാദി

VIEWS 1,170 കശ്മീരികളെല്ലാം തീവ്രവാദികളാണെന്ന അര്‍ണബ് ഗോസ്വാമിയുടെ വാദം ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, ഇതേ മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാണ്. അപ്പോള്‍ എല്ലാ പഞ്ചാബികളുൂം അസമികളും തീവ്രവാദികളാവുന്നു. പഞ്ചാബികളുടേത് ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്. അസമികളുടേത് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്. അങ്ങനെ വരുമ്പോള്‍ അര്‍ണബ് ഗോസ്വാമിയും തീവ്രവാദിയാണ് -ബോഡോ തീവ്രവാദി. തെളിവ് ഒരു ദിവസത്തിനകം കിട്ടും. ഡല്‍ഹി പോലീസിന് അന്വേഷണച്ചുമതല നല്‍കിയാല്‍ മതി!! വാല്‍ക്കഷ്ണം: മലയാളികളെല്ലാം പാക് ചാരന്മാരാണെന്ന് ഗോസ്വാമി തിരിച്ചുപറയാന്‍ സാദ്ധ്യതയുണ്ട്. ‘മലപ്പുറം സ്വദേശി’ രഞ്ജിത്തിനോട്…

മാധ്യമഭീകരത

VIEWS 301,696 ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ അഭിമാനിക്കാനും തലയുയര്‍ത്തിപ്പിടിച്ച് നടക്കാനും ഒരു മാധ്യമപ്രവര്‍ത്തകന് സാധിക്കും. ഞാന്‍ തലയുയര്‍ത്തി നടക്കുന്ന ഗണത്തില്‍പ്പെട്ടവനാണ് എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നു. ഈ തൊഴില്‍ ഞാന്‍ വ്യഭിചരിച്ചിട്ടില്ല. ഇതുപയോഗിച്ച് വഴിവിട്ട നേട്ടങ്ങളുണ്ടാക്കിയിട്ടില്ല. ചെയ്യുന്ന ജോലിക്ക് പ്രതിഫലം ശമ്പളം മാത്രം. അതുതന്നെ പലപ്പോഴും കൃത്യമായി കിട്ടിയിട്ടില്ല. പക്ഷേ, എന്റെ കൂട്ടത്തിലെ ചിലരുടെ ചെയ്തികള്‍ എന്റെ തല കുനിയുന്നതിനു കാരണമായിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിഷ്പക്ഷരാവാന്‍ കഴിയില്ല. ശരിയുടെ പക്ഷത്താണ് ഞങ്ങള്‍. ചിലപ്പോഴൊക്കെ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ റോള്‍ മാധ്യമങ്ങള്‍…