വിലക്ക് എന്ന അനുഗ്രഹം

VIEWS 3,833 കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് ഒരു പ്രമുഖ സ്ഥാപനത്തിലെ യുവ മാധ്യമ പ്രവര്‍ത്തകനെ കണ്ടു. ആ സുഹൃത്തിന്റെ സ്ഥാപന മേധാവിക്കെതിരെ ഞാനെഴുതിയ ലേഖനത്തെ നിശിതമായി വിമര്‍ശിച്ചു, അല്പം ചൂടായിത്തന്നെ. പക്ഷേ, ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയില്ല. ‘നിങ്ങക്ക് വല്ല കാര്യവുമുണ്ടായിരുന്നോ? നിങ്ങളുടെ ലേഖനം വരുന്നത് ബ്ലോക്കായില്ലേ? ഇനി വരില്ല’ -ഒടുവില്‍ അദ്ദേഹം നയം വ്യക്തമാക്കി. ‘ഇയാള്‍ പറയുന്നതു കേട്ടാല്‍ തോന്നും എനിക്കവിടെ നിന്നെന്തോ വാരിക്കോരി തരികയാണെന്ന്. ലേഖനം എടുക്കുന്നതു നിര്‍ത്തിയാല്‍ അത്രയും…