ഉപദേശിച്ചാലൊന്നും പൊലീസ് നന്നാവില്ല

VIEWS 99,802 പൊലീസിന്റെ പ്രവര്‍ത്തനം ഭരണമുന്നണിയില്‍ തന്നെ കടുത്ത വിമര്‍ശനത്തിനു പാത്രമാവുന്ന അവസ്ഥയിലാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയൊരു ഉപദേശിയെ നിയമിച്ചത് -രമണ്‍ ശ്രീവാസ്തവ. പൊലീസുപദേശിയുടെ യോഗ്യതകളെക്കുറിച്ച് ചൂടേറിയ ചര്‍ച്ച നടക്കുകയാണെങ്കിലും മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ മാനിച്ചേ മതിയാകൂ. പൊലീസ് നന്നാക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് അദ്ദേഹം ഉപദേശിയെ കൊണ്ടുവന്നത്. എന്നാല്‍, ശ്രീവാസ്തവയല്ല അങ്ങേരുടെ തലതൊട്ടപ്പന്‍ ഉഗ്രപ്രതാപിയായ കെ.കരുണാകരന്‍ വന്നാലും കേരളാ പൊലീസ് നന്നാവില്ല. കാരണം ഇവിടത്തെ പൊലീസിന് ജനങ്ങള്‍ ശത്രുക്കളാണ്. അവരില്‍…