അരുവിക്കരയിൽ സംഭവിച്ചത്; ഇനിയും സംഭവിക്കാവുന്നത്

VIEWS 2,988 പരമ്പരാഗതമായി സി.പി.ഐ.എമ്മിന് വോട്ടു ചെയ്തിരുന്ന നിഷ്പക്ഷ ഹിന്ദുക്കൾ ബി.ജെ.പിക്കൊപ്പം നീങ്ങിത്തുടങ്ങിയിരിക്കുന്നു. മാർക്സിസ്റ്റ് നേതാക്കൾ ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കിയതിലുള്ള അവരുടെ പ്രതിഷേധമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്താണ് ഇതാദ്യം കണ്ടത്. അന്ന് എൽ.ഡി.എഫ്. മൂന്നാമതായി. അരുവിക്കരയിലും സംഭവിച്ചത് അതു തന്നെ. ഭാഗ്യം കൊണ്ട് ഇവിടെ മൂന്നാമതായില്ല എന്നു മാത്രം. രാജഗോപാലിന്റെ വ്യക്തിപ്രഭാവം ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ വളർച്ചയെ കുറച്ചു കാണേണ്ടതില്ല. “മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേഡേയ്….” എന്നതുപോലെ വ്യക്തിപ്രഭാവത്തിനും പരിധിയില്ലേ?? സമുദായത്തിലെ പുരോഗമനവാദികൾ അല്ലാത്ത ഒരു ക്രൈസ്തവനും ഇസ്ലാമും സി.പി.ഐ.എമ്മിന്…

താത്വിക അവലോകനം

VIEWS 1,058 അരുവിക്കരയിൽ 2011 ൽ യു.ഡി.എഫിന് 56797 എൽ.ഡി.എഫിന് 46123 ബി.ജെ.പിക്ക് 7694. 2015ൽ യു.ഡി.എഫിന് 56448 എൽ.ഡി.എഫിന് 46320 ബി.ജെ.പിക്ക് 34145. ഒരു താത്വികമായ അവലോകനത്തിന് സ്കോപ്പുണ്ട്. 2011 നെ അപേക്ഷിച്ച് എൽ.ഡി.എഫിന് 197 വോട്ടുകൾ അധികം കിട്ടിയപ്പോൾ യു.ഡി.എഫിന് 349 വോട്ടുകൾ കൂറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ദുരുപയോഗം ചെയ്തതാണ് ബി.ജെ.പിക്ക് ഒറ്റയടിക്ക് 26451 വോട്ട് കൂടാൻ കാരണം. … പിന്നെ, പോളണ്ടിനെക്കുറിച്ച് മാത്രം ഒന്നും മിണ്ടരുത്. … സി.പി.ഐ-എമ്മിന്റെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു…

യഥാർത്ഥ മുഖം

VIEWS 401 പീതാംബരേട്ടൻ തല്ല് കൊണ്ടെങ്കിലെന്താ, ഇതാണ് പടം. ഒരു പക്ഷവും പിടിക്കാനല്ല. അരുവിക്കരയിൽ ആരു വേണേലും ജയിക്കട്ടെ. എന്നാൽ, ജനാധിപത്യ സംരക്ഷകർ എന്ന് നാഴികയ്ക്ക് 40 വട്ടം അവകാശപ്പെടുന്നവരുടെ യഥാർത്ഥ മുഖം തുറന്നു കാട്ടാനുള്ള ശ്രമമാണിത്. ഇതും ഒരു പ്രതിഷേധ മാർഗ്ഗമാണ്. തല്ലാനും തെറി വിളിക്കാനും വരുന്നവർക്ക് അതാകാം. ഭീഷണി കണ്ട് വായടച്ചിരുന്നാൽ ഞങ്ങൾക്ക് ജോലി ചെയ്ത് ജീവിക്കാനാവില്ല

അരുവിക്കരയിലെ “വികസനം”

VIEWS 1,146 അരുവിക്കരയിൽ റോഡ്‌ ഷോയ്ക്കിടെ ഉമ്മൻ ചാണ്ടിയൂടെ വാഹനം കുഴിയിൽ വീണ ചിത്രം പകർത്തിയ ഡെക്കാൺ ക്രോണിക്കിൾ ചീഫ് ഫോട്ടോഗ്രാഫർ പീതാംബരൻ പയ്യേരിയെ കോൺഗ്രസ്സുകാർ മർദിച്ചു. ക്യാമറ പിടിച്ചു വാങ്ങി… അരുവിക്കരയിലെ “വികസനം” പുറംലോകം അറിയാതിരിക്കാനുള്ള ശ്രമം.. കഷ്ടം തന്നെ. എന്നാൽപ്പിന്നെ എന്റെ വക ഇരിക്കട്ടെ ചിത്രം. മണ്ഡലത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഇന്ന് പകർത്തിയത് ….