‘അണ്ണാ’ എന്ന വിളിക്കായി…

VIEWS 11,186 എടാ അനീഷേ… നീ പോയെന്ന് എല്ലാവരും പറയുന്നു. എനിക്കു വിശ്വാസമായിട്ടില്ല. ഞാന്‍ വിശ്വസിക്കില്ല. നിന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചപ്പോള്‍ എടുത്ത പോലീസുകാരന്‍ പറഞ്ഞ അറിവാണ് എല്ലാവര്‍ക്കും. പഴയൊരു കഥ പോലെ, നിന്റെ ഫോണ്‍ മോഷണം പോയതാണെങ്കിലോ? നിന്റെ ഫോണ്‍ മോഷ്ടിച്ച കള്ളനാണ് അപകടത്തില്‍പ്പെട്ടതെങ്കിലോ? അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ പി.ജി.സുരേഷിനോടു ചോദിച്ചു. അജയഘോഷിനോടു ചോദിച്ചു. മാര്‍ഷലിനോടു ചോദിച്ചു. രാജീവ് ദേവരാജിനോടു ചോദിച്ചു. എല്ലാവരും പറഞ്ഞു നീ പോയെന്ന്. ഇല്ലെടാ ഞാന്‍ വിശ്വസിക്കില്ല. മാതൃഭൂമിയില്‍ ട്രെയ്‌നി…