ബജറ്റ് ചോര്‍ച്ചയിലെ എംബാര്‍ഗോ ചിന്തകള്‍

VIEWS 200,857 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ബജറ്റ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മാര്‍ച്ച് 3ന് നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റിലെ ഗുണദോഷ ഫലങ്ങളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, മറിച്ച് ബജറ്റ് ചോര്‍ന്നു എന്ന വിവാദമാണ്. ചോര്‍ച്ചയ്ക്ക് 2 ഘട്ടങ്ങളുണ്ട്. ബജറ്റ് വായന പൂര്‍ത്തിയാവും മുമ്പ് പ്രസക്ത വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറി എന്നത് ഒന്നാം ഘട്ടം. ബജറ്റിലെ അതേ വാചകങ്ങള്‍ മെട്രോ വാര്‍ത്ത ദിനപത്രത്തില്‍ അച്ചടിച്ചുവന്നു എന്നത് രണ്ടാം ഘട്ടം. ഇതില്‍ പ്രതിപക്ഷമായ യു.ഡി.എഫ്. പ്രധാനമായും ഉന്നയിക്കുന്നത് ബജറ്റ് അവതരണ…

രാജഗോപാലിന്റെ വോട്ടും ജോര്‍ജ്ജിന്റെ അസാധുവും

VIEWS 3,040 കേരള നിയമസഭാ സ്പീക്കറായി പി.ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. അതില്‍ വലിയ വാര്‍ത്തയില്ല. അദ്ദേഹത്തിനു കിട്ടിയ വോട്ടുകളുടെ എണ്ണം പക്ഷേ വാര്‍ത്തയാണ്. സഭയില്‍ എല്‍.ഡി.എഫിന് 91 അംഗങ്ങളാണുള്ളത്. പ്രോട്ടേം സ്പീക്കറായ എസ്.ശര്‍മ്മ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. അങ്ങനെ വരുമ്പോള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ശ്രീരാമകൃഷ്ണന് കിട്ടേണ്ടത് 90 വോട്ട്. പക്ഷേ കിട്ടിയത് 92 വോട്ട്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ വി.പി.സജീന്ദ്രന് കിട്ടേണ്ടിയിരുന്നത് 47 വോട്ട്. പക്ഷേ, കിട്ടിയത് 46 വോട്ട് മാത്രം. എല്‍.ഡി.എഫിന് അധികമായി ലഭിച്ച 2 വോട്ടുകളില്‍…

പാളാത്ത പ്രതീക്ഷ, പ്രവചനവും

VIEWS 56,064 ലക്കം 2125 കലാകൗമുദി പുറത്തിറങ്ങി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു തയ്യാറാക്കിയ പൂര്‍വ്വാവലോകനത്തിന്റെ അടുത്ത ഘട്ടം എഴുതിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനു ശേഷമുള്ള വിലയിരുത്തല്‍ തന്നെ. വാരികയെടുത്ത് നേരെ പകുതിവെച്ചു തുറന്നാല്‍ വായിച്ചുതുടങ്ങാം. നമ്പര്‍ 42 മുതല്‍ 57 വരെ 16 പേജുകള്‍. മുകളിലാകാശവും താഴെ ഭൂമിയുമായി പാറിപ്പറന്നു നടക്കുന്ന എനിക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് കലാകൗമുദി നല്‍കിയ അവസരം വളരെ വളരെ വലുതാണ്. പക്ഷേ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവസാന ലക്കം ശരിക്കും ഞെട്ടിച്ചു. കലാകൗമുദി…

പ്രവചനം തെറ്റിച്ച നേമം

VIEWS 31,269 തിരഞ്ഞെടുപ്പ് പ്രവചനം ഒരു പരിധി വരെ ശാസ്ത്രമാണ്. മുന്‍കാല ചരിത്രവും കണക്കുകളും നിലവിലുള്ള സാഹചര്യവുമെല്ലാം കൂട്ടിക്കിഴിച്ചുള്ള നിഗമനം. 10 ശതമാനം വരെയാണ് പിഴവിനുള്ള സാദ്ധ്യത. പക്ഷേ, നേമത്തെ സംബന്ധിച്ചിടത്തോളം ഒരു നേരിയ പിഴവ് പോലും വളരെ ഫലത്തില്‍ വലുതാകുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു തിരിച്ചെത്തുമ്പോള്‍ എല്‍.ഡി.എഫിന് കുറഞ്ഞത് 86 സീറ്റുകള്‍ കിട്ടുമെന്നാണ് ഞാന്‍ കൂട്ടിയത്. എങ്ങോട്ടു വേണമെങ്കിലും മറിയാന്‍ സാദ്ധ്യതയുള്ള 16 മണ്ഡലങ്ങള്‍ വേറെയുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. 80 സീറ്റുകള്‍ കിട്ടിയാല്‍ ഭാഗ്യം…

വി.എസ്. മുഖ്യമന്ത്രിയെന്ന് പിണറായി പ്രഖ്യാപിച്ചാല്‍??!!

VIEWS 48,575 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ താരമാര്? സംശയമൊന്നുമില്ല, വി.എസ്.അച്യുതാനന്ദന്‍ തന്നെ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും ഓട്ടപ്രദക്ഷിണം പൂര്‍ത്തിയായപ്പോള്‍ എല്ലായിടത്തും നേരിടേണ്ടി വന്നത് ഒരേ ചോദ്യം -‘വി.എസ്. തന്നെയല്ലേ മുഖ്യമന്ത്രി?’ ഈ ചോദിക്കുന്നവര്‍ക്ക് എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല, വി.എസ്. മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിലേ ഉള്ളൂ. കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ഈ 93കാരനാണ്. വടക്ക് കാസര്‍കോട്ടു നിന്ന് തെക്ക് നെടുമങ്ങാട് വരെ വി.എസ്. പങ്കെടുത്ത 64 പ്രചാരണ പൊതുയോഗങ്ങളില്‍ സ്വപ്രേരണയാല്‍ തടിച്ചുകൂടിയ ജനക്കൂട്ടം…