ഡല്‍ഹി കുലുങ്ങി!! മലയാളിക്ക് ജയം!!!

VIEWS 45,609 ജോഷില്‍ 25 ദിവസം പട്ടിണി കിടന്നത് വെറുതെയായില്ല. അരവിന്ദ് കെജരിവാള്‍ ഒടുവില്‍ താഴേക്കിറങ്ങി വന്നു. പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ചര്‍ച്ച നടത്താനും തയ്യാറായി. പരിഹാരവും നിര്‍ദ്ദേശിച്ചു. ഓഖ്‌ലയിലെ ഗോവിന്ദ് ബല്ലഭ് പന്ത് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിന് സ്വന്തം ക്യാമ്പസുണ്ടാവും. അങ്ങനെ ജോഷിലിന്റെ നിരാഹാരയജ്ഞത്തിന് ശുഭപര്യവസാനം. ഡല്‍ഹിയെ പിടിച്ചുകുലുക്കിയ മലയാളിപ്പോരാട്ടം വിജയം. ഏപ്രില്‍ 5നാണ് ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിനു മുന്നില്‍ ജോഷില്‍ കെ.എബ്രഹാം എന്ന മലയാളി അദ്ധ്യാപകന്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിന്റെ…

ഡല്‍ഹിയെ പിടിച്ചുകുലുക്കി മലയാളിയുടെ പോരാട്ടം

VIEWS 73,884 നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അരവിന്ദ് കെജരിവാളിന്റെ അവകാശവാദം പൊള്ളയാണോ? അഴിമതിയുടെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാരനായ ഡല്‍ഹി മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയക്കാരും ഒരേ ജനുസ്സില്‍പ്പെട്ടവര്‍ തന്നെയാണോ? ഡല്‍ഹിക്കാര്‍ തന്നെ ഈ ചോദ്യം ഇപ്പോള്‍ ഉച്ചത്തില്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എ.എ.പിക്കുണ്ടായ കനത്ത തിരിച്ചടി ഇതിനോടു ചേര്‍ത്തുവെച്ച് വായിക്കണം. അരവിന്ദ് കെജരിവാളിനെതിരായ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ കാറ്റുപിടിക്കാന്‍ കാരണം ഒരു മലയാളിയുടെ പോരാട്ടമാണ്, വെള്ളം ചേര്‍ക്കാത്ത നിലപാടുകളാണ്. കോട്ടയം അടിച്ചിറ സ്വദേശി പാലത്തുരുത്ത്…