അഞ്ജു വിളിച്ചു, അഫി വന്നു

VIEWS 10,364 ഞായറാഴ്ചയുടെ ആലസ്യത്തില്‍ ടെലിവിഷനില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ രാത്രി 8.30ഓടെ പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍. രസംകൊല്ലിയെ ശപിച്ചുകൊണ്ട് കോളെടുത്തു. ‘ശ്യാംലാല്‍ജീ.. ക്യാ ഹാല്‍ ഹൈ?’ (ശ്യാംലാലേ എന്തുണ്ട് വിശേഷം?) എന്നെ ഇത്ര നന്നായി പരിചയമുള്ള ഏതു ഗോസായിയാടാ വിളിക്കുന്നത് എന്ന് അമ്പരന്നു നിന്നു. ‘ഹാംജീ. ശ്യാംലാല്‍ ബോല്‍ രഹാ ഹൂം. ആപ് കോന്‍?’ (അതെ, ശ്യാംലാലാണ് സംസാരിക്കുന്നത്. അങ്ങ് ആരാണ്?) ‘അരേ യാര്‍ പെഹ്ച്ചാനാ നഹീ? ഹം മനീഷ്. അത്‌ലറ്റിക് ഫെഡറേഷന്‍…