ആഹ്ലാദാരവം

VIEWS 19,082 മലയോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നോളം കിട്ടുകയുള്ളൂ എന്നാണ് പഴംചൊല്ല്. പഴംചൊല്ലിൽ പതിരില്ല എന്നും ചൊല്ലുണ്ട്. എന്നാൽ, മലയോളം ആഗ്രഹിച്ച് കഠിനമായി അദ്ധ്വാനിച്ച് വൻമല കീഴടക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ട് -ആർ.എസ്.വിമൽ. ‘എന്നു നിന്റെ മൊയ്തീൻ’ ഒരു ചെറിയ ചിത്രമല്ല. വലിയ ക്യാൻവാസിലുള്ള വലിയ ചിത്രം തന്നെയാണ്. ചിത്രത്തിന് ചെലവേറുമ്പോൾ മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള റിസ്കും കൂടും. പക്ഷേ, വിമലിനെ പൂർണ്ണമായി വിശ്വസിച്ച, അവന് എല്ലാ പിന്തുണയും നൽകിയ രണ്ട് നിർമ്മാതാക്കൾ – ബിനോയ് ശങ്കരത്തും രാജി…

150 ദിവസങ്ങള്‍

VIEWS 37,392 സ്വപ്‌നമല്ല, സത്യമാണെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട് പലര്‍ക്കും. വിമലും അങ്ങനെയാണോ? ഇടയ്ക്കിടക്ക് തന്റെ കൈയില്‍ നുള്ളുന്നുണ്ട്. എന്നോടും മോഹനോടും നുള്ളാന്‍ പറയുന്നുണ്ട്. കിട്ടിയ അവസരം നന്നായി മുതലാക്കുന്ന തരത്തില്‍ തന്നെ ഞങ്ങളിരുവരും നുള്ളിയിട്ടും വിമലിന് ഭാവഭേദമില്ല. തനിക്ക് ഇത്രത്തോളം സ്‌നേഹം മലയാളികള്‍ നല്‍കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ‘എന്നു നിന്റെ മൊയ്തീന്‍’ 150 ദിവസം തികയ്ക്കുന്നു. ഇത് സത്യമാണെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് വിമല്‍ എന്നു തോന്നി. തന്നെ കാത്തിരിക്കുന്ന വന്‍ വിജയത്തെക്കുറിച്ച്…

വഴി മാറുന്ന ചരിത്രം

VIEWS 46,970 മലയാള സിനിമ ഇന്ന് മുന്നോട്ടു നീങ്ങുന്നത് ഉപഗ്രഹ സംപ്രേഷണാവകാശം അഥവാ സാറ്റലൈറ്റ് റൈറ്റ് ആധാരമാക്കിയാണ്. സിനിമ നിലനിൽക്കുന്നത് ടെലിവിഷൻ ചാനലുകളെ ആശ്രയിച്ചാണെന്ന് ചുരുക്കം. ഒരു സിനിമ പിറവിയെടുക്കുന്നതിനു മുമ്പു തന്നെ അതിന്റെ സാറ്റലൈറ്റ് റൈറ്റ് സംബന്ധിച്ച ധാരണയുണ്ടാക്കനാണ് സിനിമാ പ്രവർത്തകരുടെ നെട്ടോട്ടം. സൂപ്പർ താരസാന്നിദ്ധ്യം സാറ്റലൈറ്റ് റൈറ്റ് നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിനാൽ തന്നെയാണ് അവർക്കു പിന്നാലെ നിർമ്മാതാക്കൾ പരക്കം പായുന്നത്. തിയേറ്ററിൽ ഓടാതിരുന്ന പല സിനിമകളുടെയും നിർമ്മാതാക്കൾ അവ പുറത്തിറങ്ങുന്നതിനു മുമ്പു നിർണ്ണയിക്കപ്പെട്ട…

125 സുവർണ്ണ ദിനങ്ങൾ

VIEWS 19,189 2015 സെപ്റ്റംബർ 19ന് തുടങ്ങിയ യാത്ര – ‘എന്നു നിന്റെ മൊയ്തീൻ’ തിയേറ്ററുകളിലെത്തിയത് അന്നാണ്. ഇന്ന്, 2016 ജനുവരി 21ന്, യാത്ര 125 ദിവസം പിന്നിടുന്നു. സ്വപ്നതുല്യമായ ജൈത്രയാത്ര. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥായാത്ര സുവർണ യാത്രയായി വളരുമെന്നോ ഇത്രയും നീളുമെന്നോ പ്രതീക്ഷിച്ചിരുന്നവർ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സിനിമ റിലീസ് ചെയ്യാൻ ആദ്യം തിയേറ്റർ നൽകാൻ തയ്യാറാവാതിരുന്ന പല ഉടമകളും രണ്ടാം ദിവസം ഇങ്ങോട്ടു വന്നു, സഹകരണ വാഗ്ദാനവുമായി. മറുഭാഗത്ത്, ഈ സിനിമ…

കടല്‍ കടന്ന ആഘോഷം

VIEWS 785 ഈ കൊച്ചു കേരളത്തിൽ പിറന്നു വീണ ഒരു സിനിമയുടെ വിജയാഘോഷം കാതങ്ങൾക്കപ്പുറത്ത്, മറ്റൊരു രാജ്യത്ത് നടക്കുക! സിനിമയുടെ ശില്പികൾക്ക് തീർച്ചയായും അഭിമാനിക്കാം.. ‘എന്നു നിന്റെ മൊയ്തീൻ’ വിജയാഘോഷം ദുബായിൽ അരങ്ങേറിയപ്പോൾ.. തീർച്ചയായും ഇത് ആദ്യ സംഭവമല്ല. പക്ഷേ, ഇതുപോലുള്ള വിജയങ്ങൾ അപൂർവ്വമായി മാത്രം സംഭവിക്കുന്നവയാണ്. പൃഥ്വിരാജിനും വിമലിനും ഇത് അഭിമാനനിമിഷം!!

ഒരു ‘സഹായ’ കഥ

VIEWS 173,167 മൊയ്തീന്റെയും കാഞ്ചനമാലയുടെയുടെയും കഥ വിറ്റു കാശാക്കിയവര്‍ തകര്‍ച്ച നേരിടുന്ന ബി.പി.മൊയ്തീന്‍ സേവാ മന്ദിറിനെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറാവുന്നില്ല -എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആര്‍.എസ്.വിമല്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കുനേരെ കുറച്ചുദിവസമായി ഉയരുന്ന ആക്ഷേപമാണിത്. ഈ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കണമെങ്കില്‍ ‘വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത്’ എന്ന തത്ത്വശാസ്ത്രമനുസരിച്ച് സ്വീകരിച്ചിരുന്ന നിലപാട് തിരുത്തണം. ആ നിലപാട് ഇവിടെ തിരുത്തുകയാണ്. സിനിമയും അതിന്റെ തുടര്‍ച്ചയായി പത്രങ്ങളില്‍ വന്ന വാര്‍ത്തകളും മൊയ്തീനെയും കാഞ്ചനയയെും…

1 2 3