ഒബാമ, എനിക്ക് അങ്ങയെ ഇഷ്ടമാണ്

VIEWS 6,698 അമേരിക്കന്‍ പ്രസിഡന്റുമാരെ തിരിച്ചറിയാനുള്ള പ്രായം എനിക്ക് കൈവന്ന ശേഷം ആ കസേരയില്‍ ഇരുന്നിട്ടുള്ളത് റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് വാക്കര്‍ ബുഷ്, ബരാക് ഒബാമ എന്നിവരാണ്. റെയ്ഗനോടും ഗള്‍ഫ് യുദ്ധത്തിനു കാരണക്കാരനായ ജോര്‍ജ്ജ് ബുഷ് സീനിയറിനോടും അല്പം പോലും പ്രതിപത്തി ഉണ്ടായിരുന്നില്ല. അല്പമെങ്കിലും ഇഷ്ടം തോന്നിയത് ബില്‍ ക്ലിന്റനോടാണ്. സുന്ദരനും മൃദുഭാഷിയും അദ്ദേഹത്തിനുണ്ടായിരുന്ന സിനിമാ താരത്തിന്റെ ഭാവവും കോളേജ് വിദ്യാര്‍ത്ഥിയായ എന്നെ ആകര്‍ഷിച്ചു. ലെവിന്‍സ്‌കിയന്‍ ദുരന്തം വന്നതോടെ…