മെസ്സി.. നീ പോകരുത്

VIEWS 35,230 ലയണല്‍ മെസ്സി.. നീയെന്തിന് പോകണം? നേടിയ കിരീടങ്ങളുടെ പേരിലല്ല നിന്നെ ഞാന്‍ നെഞ്ചിലേറ്റിയത്. ഒരു തോല്‍വിയുടെ പേരില്‍ നിരാശനായി നീ പിന്‍വാങ്ങി. അവിടെ വീണുടയുന്നത് എന്റെ മനസ്സിലെ വിഗ്രഹം. നീ എന്നോടിത് ചെയ്യരുതായിരുന്നു. കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന തോറ്റു. മെസ്സി, നിനക്കു വേദനയുണ്ടാകും. നിര്‍ണ്ണായകമായ പെനാല്‍റ്റി പാഴാക്കിയതിന്റെ കുറ്റബോധം. അതാണ് നിന്നെക്കൊണ്ടിതു പറയിപ്പിച്ചത്. രാജ്യത്തിനുവേണ്ടി കളിച്ച് എനിക്ക് മതിയായി. ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഫൈനലിലെത്തിയിട്ടും എനിക്കു ജയിക്കാനാവാതെ…