വിശ്വാസം

VIEWS 5,058 വിശ്വാസിയാകുന്നത് തെറ്റാണോ? വിശ്വാസിയാണെന്നു പറയുന്നത് തെറ്റാണോ? ഇടതുപക്ഷം പറയുന്ന ശരികളെ പിന്തുണച്ചാല്‍ വിശ്വാസിയല്ലാതാകുമോ? ഞാന്‍ വിശ്വാസിയല്ലെന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്? എന്റെ വീട്ടിനു മുന്നിലെ ക്ഷേത്രത്തില്‍ ഉത്സവമാണ്. അതു ഞങ്ങള്‍ക്ക് ആഘോഷമാണ്. ആ മഹാദേവനില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞതിനെ ചിലരെങ്കിലും വിമര്‍ശനബുദ്ധിയോടെ സമീപിച്ചിട്ടുണ്ട്. വിശ്വാസിയാണെന്ന് എനിക്ക് തെളിയിക്കേണ്ടി വന്നിരിക്കുന്നു എന്നാണ് വ്യാഖ്യാനം. ഞാന്‍ എല്ലാക്കാലത്തും വിശ്വാസിയായിരുന്നു. സംഘികളുടേതെന്ന് എല്ലാവരും മുദ്രകുത്തിയിട്ടുള്ള കുങ്കുമക്കുറി മിക്കവാറുമൊക്കെ അണിഞ്ഞിരുന്നയാളാണ് ഞാന്‍, ക്ഷേത്രത്തില്‍ നിന്ന്. കോളേജില്‍ പഠിക്കുന്ന കാലത്തും -പഠിച്ചത്…

നരഭോജികള്‍!!!

VIEWS 486 ഇവിടിപ്പോ കൊല്ലാൻ പറ്റുന്നത് പാവം മനുഷ്യനെ മാത്രമാണല്ലോ! ഭാരതത്തിലുള്ളവർ താമസിയാതെ പൂർണ്ണ നരഭോജികളായി മാറുമോ? ബകന്മാരും ഹിഡിംബന്മാരും വാഴുന്ന ആർഷഭാരതം വിദൂരമല്ല… അടുത്ത നൂറ്റാണ്ടിന്റെ പ്രതിനിധിയായ ബഹുമാന്യ പ്രധാനമന്ത്രിജി ശ്രീ.നരേന്ദ്ര മോദിജി എന്തു ചെയ്താലും രക്ഷയില്ല. ഇക്കൂട്ടരെല്ലാം കൂടി അദ്ദേഹത്തെ കുളിപ്പിച്ച് കിടത്തും!!