അപൂര്‍വ്വമീ ഗീതാവ്യാഖ്യാനം

VIEWS 32,705 ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത് പ്രയതഃ പുമാന്‍ വിഷ്‌ണോഃ പദമവപാനോതി ഭയശോകാദിവര്‍ജിതഃ പവിത്രമായ ഗീതാശാസ്ത്രം ശ്രദ്ധിച്ചു പഠിക്കുന്ന വ്യക്തി ഭയം, ശോകം എന്നിവയില്‍ നിന്നു മുക്തനായി മഹാവിഷ്ണുവിന്റെ പദം പൂകും എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഇതുവെച്ചു നോക്കുമ്പോള്‍ ഹൈന്ദവനായ എന്നെക്കാള്‍ വിഷ്ണുപദം പൂകാന്‍ യോഗ്യതയുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി -മറിയം ആസിഫ് സിദ്ദിഖി എന്ന 12കാരി. കാരണം, ഭഗവദ്ഗീതയെക്കുറിച്ച് അവള്‍ക്ക് എന്നെക്കാള്‍ വിവരമുണ്ട്. ഇത്ര മാത്രമല്ല, ഹൈന്ദവരെന്നു മേനി…