ഭാരമതിതാന്തം ഭാരതാന്തം!

VIEWS 27,335 ഒരു പതിനേഴുകാരന്‍ എഴുതിയ ആട്ടക്കഥ അന്നുവരെയുണ്ടായിരുന്ന രീതികളില്‍ നിന്ന് മാറിനടക്കുന്നതായി. സമീപകാല ആട്ടക്കഥകളില്‍ രചിതാവിന്റെയോ പരിരക്ഷകരുടെയോ ഇടപെടലില്ലാതെ അരങ്ങില്‍ അതിജീവിച്ചു എന്ന സവിശേഷത ഇത് സ്വന്തമാക്കി. പറഞ്ഞുവരുന്നത് ഭാരതാന്തത്തെപ്പറ്റിയാണ്. ഇതിന്റെ രചയിതാവ് പ്രശാന്ത് നാരായണന്‍. തെക്കന്‍, വടക്കന്‍ ചിട്ടകളില്‍ രണ്ടിലും ഒരുപോലെ വിജയിക്കുകയും കാല്‍നൂറ്റാണ്ടിനിടെ നൂറില്‍പ്പരം അരങ്ങുകളില്‍ കളിക്കുകയും ചെയ്ത ആട്ടക്കഥ എന്നത് ഭാരതാന്തത്തിനുള്ള അംഗീകാരത്തിന്റെ സാക്ഷ്യമാകുന്നു. ഭാരതാന്തം ഇപ്പോള്‍ പുസ്തകരൂപം കൈവരിച്ചിരിക്കുകയാണ്. ഈ ആട്ടക്കഥാ രചനയിലേക്കെത്തിയ വഴികള്‍ പ്രശാന്ത് പറഞ്ഞത് അത്ഭുതത്തോടെയാണ് കേട്ടിരുന്നത്….