ഭാര്യയുടെ മൃതദേഹം ചുമന്ന കഥ

VIEWS 82,241 ഒഡിഷക്കാരന്‍ ദനാ മാഝിയെ അറിയാത്തവരായി ഇന്ന് ഇന്ത്യക്കാര്‍ ആരെങ്കിലും ഉണ്ടാവുമെന്നു തോന്നുന്നില്ല. പൊട്ടിക്കരയുന്ന മകളെ സാക്ഷിയാക്കി, ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമലില്‍ താങ്ങി നടക്കേണ്ടി വന്ന ഹതഭാഗ്യന്‍. ഒഡിഷയില്‍ നടക്കുന്നതായി പറയപ്പെടുന്ന എല്ലാ കൊള്ളരുതായ്മകളുടെയും നിരാലംബ പ്രതീകമായി ഈ 42കാരന്‍ മാറിയിരിക്കുന്നു. കാലഹന്ദിയിലെ ഭവാനിപട്‌ന ആസ്പത്രിയില്‍ നിന്ന് ഭാര്യ അമാങ് ദേയിയുടെ മൃതദേഹവുമേന്തി മാഝിക്ക് കാല്‍നടയായി സഞ്ചരിക്കേണ്ടി വന്നത് ഇന്ത്യക്കാരുടെ മാത്രമല്ല വിദേശികളുടെയും മനഃസാക്ഷിയെ ഞെട്ടിച്ചു. ബഹറൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍…