ചിറകടികള്‍ തേടി…

VIEWS 4,533 1990കളുടെ മധ്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ. ഇംഗ്ലീഷിന് ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. പഠിച്ചു എന്നു പറയാനാവുമോ? ക്ലാസ്സിലേക്ക് അവന്‍ കടന്നു വരുമ്പോഴെല്ലാം ഇന്റര്‍വെല്ലായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറിയും കോളേജിന്റെ നീണ്ട ഇടനാഴികളുമായിരുന്നു അവന്റെ പ്രധാന വിഹാരകേന്ദ്രം. ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നതും അവിടെയാണ്. ക്ലാസ്സില്‍ കയറിയില്ല എന്നതുകൊണ്ട് തലതിരിഞ്ഞവനാണെന്ന് അര്‍ത്ഥമില്ല. ക്ലാസ്സില്‍ കയറിയില്ലെങ്കിലും അവന്‍ നല്ലൊരു പഠിപ്പിസ്റ്റ് തന്നെയായിരുന്നു. ഒട്ടുമിക്ക ക്ലാസ്സുകളിലും കയറിയിരുന്ന എന്നെ അപേക്ഷിച്ചു നോക്കുമ്പോള്‍ അവന്‍ ബഹുമിടുക്കനാണെന്നു പറയും. ബി.എയ്ക്കു പഠിക്കുമ്പോള്‍ ഒരു ക്ലാസ്സിലും…