ഒരു സ്‌ഫോടനം ഉയര്‍ത്തുന്ന സംശയങ്ങള്‍

VIEWS 34,790 കൊല്ലം കളക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാന്‍ പോലീസ് കൊണ്ടുപിടിച്ച അന്വേഷണത്തിലാണ്. 2009 ജൂലൈ 10ന് എറണാകുളം കളക്ടറേറ്റില്‍ സമാനമായൊരു സ്‌ഫോടനം നടന്നിരുന്നു. കളക്ടറേറ്റിന്റെ അഞ്ചാം നിലയിലുണ്ടായ പൈപ്പ് ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അന്ന് ദക്ഷിണ മേഖലാ ഐ.ജിയായിരുന്ന വിന്‍സന്‍ എം.പോളിന്റെ മേല്‍നോട്ടത്തില്‍ കൊച്ചി കമ്മീഷണറായിരുന്ന മനോജ് എബ്രഹാമിനായിരുന്നു അന്വേഷണച്ചുമതല. പോലീസിലെ പുലികള്‍ തന്നെ. പക്ഷേ, ആ അന്വേഷണത്തിന്റെ ഫലം എന്തായെന്ന്…

പൂരപ്പൊലിമ!!!

VIEWS 7,478 ഇന്നലെ ഏപ്രില്‍ 17. ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ നോക്കിയപ്പോള്‍ എല്ലാത്തിലും പൂരം ലൈവ്. കരി വേണ്ട, കരിമരുന്ന് വേണ്ട എന്നു ചര്‍ച്ചിച്ചവരെല്ലാം ‘പരിപാടിയുടെ ഈ ഭാഗത്തിന്റെ പ്രായോജകര്‍’ ചേര്‍ത്ത് പൂരം വിളമ്പുന്നു. പൂരപ്പൊലിമയുടെ ആരവം.. വിശകലനം… വിശദീകരണം… എന്തോ ഒരു അസ്വസ്ഥത. ഇന്ന് ഏപ്രില്‍ 18. രാവിലെ പത്രം കൈയിലെടുത്തപ്പോഴും അതു തന്നെ സ്ഥിതി. തൃശ്ശൂര്‍ നിറഞ്ഞുനില്‍ക്കുന്നു. എല്ലാത്തിലും പൂരപ്പൊലിമയുടെ ചിത്രവും വിശേഷങ്ങളും. അസ്വസ്ഥത കൂടുകയാണ്. ഒരാഴ്ച മുമ്പത്തെ തിങ്കളാഴ്ച. ഏപ്രില്‍ 11. അന്നത്തെ പത്രം…

Mister MISFIT

VIEWS 65,836 Mr.Senkumar, you are not fit for this job. Your deeds have made you a laughing stock. Kerala definitely deserve a much better officer as DGP. പറയണോ എന്ന് പലവട്ടം ആലോചിച്ചു. പോലീസിനെ പേടിച്ചിട്ടല്ല. പോലീസിനെ പണ്ടേ പേടിയില്ല. നിയമം ലംഘിക്കുന്നെങ്കില്‍ നിയമപാലകരെ പേടിച്ചാല്‍ മതിയല്ലോ. അതിനെക്കാള്‍ അപകടമുള്ള വേറൊരു സംഗതിയുണ്ട്. മോദി ഭക്തിയായിട്ട് ചില ചോട്ടന്മാര്‍ ഇതിനെയും വ്യാഖ്യാനിച്ച് ആഘോഷിച്ചുകളയും. അതാ മടിച്ചത്. സത്യം…

എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂലാ…

VIEWS 18,623 പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് അടിയന്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പ് വാട്ട്‌സാപ്പ് ഫോര്‍വേര്‍ഡായി പറക്കുകയാണ്. സന്തോഷം. ബ്ലോഗ് ട്രാഫിക് പെട്ടെന്നു കൂടിയതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പുടികിട്ടിയത്. എനിക്കു തന്നെ മൂന്നു പേരില്‍ നിന്നായി മൂന്നു തവണ കിട്ടി. അതും സന്തോഷദായകം തന്നെ. പക്ഷേ, സന്ദേശം വായിച്ച് ഞാന്‍ ഞെട്ടി. കലക്കന്‍ അഭിസംബോധന ‘സഖാവ് ശ്യാം!!!’ ഈ പോസ്റ്റ് വന്നതിനു ശേഷം ധാരാളം സുഹൃത്തുക്കള്‍ വിളിച്ചു. സമീപകാലത്തെന്നും വിളിക്കാതിരുന്ന ചിലരും വിളിച്ചവരില്‍ ഉള്‍പ്പെടുന്നു. പലവിധ ആമുഖങ്ങളുമായി എന്റെ…

ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം

VIEWS 296,845 ആപത്തുകാലത്ത് ഒപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. നിലയില്ലാക്കയത്തില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ കച്ചിത്തുരുമ്പെങ്കിലും നീട്ടുന്നവന്റെ ജാതകം ആരും പരിശോധിക്കാറില്ല. ആ സഹായത്തിന്റെ പേരില്‍ ആരുടെയും ജാതകം മാറുന്നുമില്ല. എന്നാല്‍, കഷ്ടകാലത്ത് ഒപ്പം നില്‍ക്കാന്‍ തയ്യാറായി എന്നതിലെ നന്മ നമ്മള്‍ അംഗീകരിക്കേണ്ടതല്ലേ? ഒരു കാര്യത്തിന് വിജയകരമായ നേതൃത്വം നല്‍കാനാവുന്നത് എപ്പോഴാണ്? ‘നിങ്ങള്‍ പോയി ആ ജോലി ചെയ്യൂ’ എന്ന് അണികളോട് ഒരു നേതാവ് പറഞ്ഞാല്‍ ജോലി നടന്നേക്കാം. അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയിക്കണമെന്നില്ല. എന്നാല്‍ നേതാവ് പറയുന്നത് ‘വരൂ…