തന്നെപ്പുകഴ്ത്തുന്ന പൊണ്ണപ്പോഴന്‍!!

VIEWS 12,484 ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ പ്രാകൃതയുഗ മുഖച്ഛായകളേ തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ തിരകളും നിങ്ങളും ഒരുപോലെ.. ഞാന്‍ ഒരു സജീവ ബ്ലോഗനായി പരിണാമം പ്രാപിച്ചിട്ട് അധികകാലമായിട്ടില്ല. ഔദ്യോഗിക തിരക്കുകള്‍ ഏതാണ്ടില്ല എന്നു തന്നെ പറയാവുന്ന കാലത്ത് ക്രിയാത്മകമായി ചെയ്യാവുന്ന പല കാര്യങ്ങളിലൊന്നാണ് ബ്ലോഗെഴുത്ത് എന്നതിനാല്‍ അതിലേക്കു തിരിഞ്ഞുവെന്നേയുള്ളൂ. ബ്ലോഗില്‍ എഴുതുന്നത് പിന്നീട് അതേപടി ഫേസ്ബുക്കില്‍ പങ്കിടാറുമുണ്ട്. ബ്ലോഗ് വെബ്‌സൈറ്റായി വളര്‍ന്നത് പിന്നീടുള്ള ചരിത്രം. എന്റെ കുറിപ്പുകളില്‍ എന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കൂടുന്നതായി ഒരു സുഹൃത്ത് കഴിഞ്ഞദിവസം…