വാര്‍ത്തയിലെ സൈനികന്‍

VIEWS 200,120 ഒരു വാര്‍ത്ത പൂര്‍ണ്ണമാവുന്നത് ഫോളോ അപ്പുകളിലൂടെയാണ്. ആദ്യം കിട്ടുന്ന വിവരം പലപ്പോഴും വാര്‍ത്താവിസ്‌ഫോടനം സൃഷ്ടിക്കും. എന്നാല്‍, തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ ചിലപ്പോഴൊക്കെ ആദ്യത്തെ വിസ്‌ഫോടനം പാഴാണെന്നു വ്യക്തമാവും. യഥാര്‍ത്ഥത്തില്‍ അതു നനഞ്ഞ പടക്കം മാത്രമാണെന്നു മനസ്സിലാവും. ആദ്യം പുറത്തുവന്ന വിവരമല്ല യഥാര്‍ത്ഥ വാര്‍ത്ത, അതിനു നേര്‍ വിപരീതമാവും എന്ന അവസ്ഥ പോലുമുണ്ടാവും. ഒരു വാര്‍ത്ത അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്, മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. എത്ര പേര്‍ ആ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്നുണ്ട്…