അര്‍ജന്റീന ജയിക്കട്ടെ… മെസ്സിയും

VIEWS 121,873 സുഹൃത്തിന്റെ വീട്ടിലെ ടെലിവിഷനില്‍ ആദ്യമായി ഫുട്ബോള്‍ കാണുന്നത് 1986ലെ മെക്സിക്കോ ലോകകപ്പ് വേളയിലാണ്. അന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗം. ഏഴാം ക്ലാസ്സുകാരന്റെ മനസ്സിലേക്ക് ഡീഗോ അര്‍മാന്‍ഡോ മാറഡോണ എന്ന ദൈവവും അര്‍ജന്റീന എന്ന ടീമും കുടിയേറി. ദൈവത്തിനൊപ്പം ഓര്‍മ്മിച്ചെടുക്കാനാവുന്ന ഒരു പേര് ജോര്‍ഗെ ബുറുഷാഗ എന്ന ഏഴാം നമ്പറുകാരന്‍. പത്രങ്ങളിലൂടെ മാറഡോണയുടെ മഹത്വത്തെക്കുറിച്ച് വായിച്ചറിഞ്ഞ് അദ്ദേഹത്തെ ഭ്രാന്തമായി പിന്തുടരുകയായിരുന്നു എന്നു തന്നെ പറയാം. അതുപോലെ ആരാധന തോന്നിയ നാലു കായിക താരങ്ങള്‍ മാത്രമേ…