നാലാം ലിംഗത്തിന്റെ കഥ അഥവാ ലിംഗപുരാണം

VIEWS 52,014 നാലാം ലിംഗക്കാര്‍.. കുറച്ചുകാലമായി ഇതു കേട്ടുതുടങ്ങിയിട്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അധിക്ഷേപരൂപത്തില്‍ ഏതോ വിവരദോഷി ഇത് ഛര്‍ദ്ദിച്ചു. ബാക്കി വിവരദോഷികള്‍ ആ ഛര്‍ദ്ദി വിഴുങ്ങി വീണ്ടും അധിക്ഷേപമെന്ന പേരില്‍ ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു. ലിംഗം എന്നാല്‍ എന്താണെന്നറിയാത്ത പാവങ്ങള്‍. അധിക്ഷേപിക്കാന്‍ വേണ്ടി ഈ പ്രയോഗം നടത്തുന്നവര്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയിരുന്നെങ്കിലോ? പ്ലിങ്ങോട് പ്ലിങ്!! മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് നാലാം ലിംഗം ഏറ്റവുമൊടുവില്‍ കേട്ടത്. വേണുവിന് പിന്തുണയുമായി വന്ന സഹപ്രവര്‍ത്തകന്‍ ഹര്‍ഷന് മറുപടിയുമായി ഒരു…