ബജറ്റ് ചോര്‍ച്ചയിലെ എംബാര്‍ഗോ ചിന്തകള്‍

VIEWS 100,525 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ബജറ്റ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മാര്‍ച്ച് 3ന് നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റിലെ ഗുണദോഷ ഫലങ്ങളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, മറിച്ച് ബജറ്റ് ചോര്‍ന്നു എന്ന വിവാദമാണ്. ചോര്‍ച്ചയ്ക്ക് 2 ഘട്ടങ്ങളുണ്ട്. ബജറ്റ് വായന പൂര്‍ത്തിയാവും മുമ്പ് പ്രസക്ത വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറി എന്നത് ഒന്നാം ഘട്ടം. ബജറ്റിലെ അതേ വാചകങ്ങള്‍ മെട്രോ വാര്‍ത്ത ദിനപത്രത്തില്‍ അച്ചടിച്ചുവന്നു എന്നത് രണ്ടാം ഘട്ടം. ഇതില്‍ പ്രതിപക്ഷമായ യു.ഡി.എഫ്. പ്രധാനമായും ഉന്നയിക്കുന്നത് ബജറ്റ് അവതരണ…