ആവശ്യമില്ലാത്ത വിഷയം!!

VIEWS 1,574 ‘പാല്‍ തന്ന കൈയ്ക്ക് കൊത്തുന്ന പണിയാ നീ കാണിച്ചത്. വെറുതെ ആവശ്യമില്ലാത്ത വിഷയങ്ങളില്‍ എടുത്തുചാടി ഭാവി കുളമാക്കരുത്. പണ്ടേ നിനക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. നാരായണന്‍ അഹങ്കാരിയും എടുത്തുചാട്ടക്കാരനും പിടിവാശിക്കാരനുമാണ്. അവനോടൊപ്പം നില്‍ക്കുന്ന നിന്റെ ഇപ്പോഴത്തെ നിലപാടും എടുത്തുചാട്ടമാണ്. നിനക്ക് മാതൃഭൂമിയിലേക്ക് തിരിച്ചുവരാന്‍ അവസരമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ ചാനലുള്ളതിനാല്‍ അത് എളുപ്പവുമാണ്. നീയൊരു നല്ല ജേര്‍ണലിസ്റ്റാണെന്ന കാര്യത്തില്‍ ഇവിടെ ആര്‍ക്കും എതിരഭിപ്രായമില്ല. നിനക്ക് നല്ലൊരു ഭാവിയുണ്ട്. അത് കളഞ്ഞുകുളിക്കരുത്. നമ്മുടെ പുളിക്കനും പ്രമേഷും എബിയുമെല്ലാം…