മാതൃകയാക്കാം… ഈ വിവാഹം

VIEWS 195,603 നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവാഹ വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ മകനാണ് വിവാഹിതനായത്. ധാരാളിത്തത്തിന്റെയും ധൂര്‍ത്തിന്റെയും പേരിലല്ല ആ വിവാഹം ശ്രദ്ധേയമായത്, മറിച്ച് ലാളിത്യത്തിന്റെ പേരിലാണ്. മന്ത്രിയുടെ മകന്റെ വിവാഹത്തിന് മുഖ്യമന്ത്രിക്കു പോലും ക്ഷണമുണ്ടായിരുന്നില്ല എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെയും പ്രൊഫ.എം.കെ.വിജയത്തിന്റെയും മകന്‍ ജയകൃഷ്ണന്റെ വിവാഹം ജൂലൈ 10നാണ് നടന്നത്. കോതമംഗലം…

പൊതുവിദ്യാലയങ്ങളില്‍ ആരവം

VIEWS 251,963 പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തും എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ നടപടികള്‍ മുന്നോട്ടുനീങ്ങുന്നു എന്നൊക്കെ പ്രഖ്യാപനങ്ങളുമുണ്ടായി. ഇപ്പോള്‍ വീണ്ടുമൊരു അദ്ധ്യയന വര്‍ഷത്തിനു തുടക്കമായിരിക്കുന്നു. ശരിക്കും പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെട്ടോ? ഇത് പരിശോധിക്കപ്പെടണ്ടേ? പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെട്ടോ എന്ന് എങ്ങനെയാ പരിശോധിക്കുക? പൊതുജനങ്ങള്‍ക്ക് ഈ വിദ്യാലയങ്ങളില്‍ വിശ്വാസം വര്‍ദ്ധിച്ചോ എന്നു നോക്കണം. അതെങ്ങനെ അറിയും? വിശ്വാസമുണ്ടെങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടും. ഇതാണ് മാനദണ്ഡമെങ്കില്‍ ധൈര്യമായി പറയാം…

രവീന്ദ്രനാഥ് എന്ന പ്രൊഫസര്‍

VIEWS 64,836 -കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആരാണ്? -പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. -അദ്ദേഹം ഏതു കോളേജിലാണ് പഠിപ്പിച്ചിരുന്നത്? -തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍. -സ്വകാര്യ കോളേജില്‍ പ്രൊഫസര്‍ തസ്തിക ഉണ്ടോ? -ഇല്ല. -അപ്പോള്‍പ്പിന്നെ പ്രൊഫസര്‍ എന്ന വിശേഷണം രവീന്ദ്രനാഥ് പേരിനൊപ്പം ചേര്‍ക്കുന്നത് തെറ്റല്ലേ? -തീര്‍ച്ചയായും തെറ്റാണ്. -ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് അവകാശപ്പെടുന്നയാള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയാകുന്നത് ശരിയാണോ? -ധാര്‍മ്മികമായി ശരിയല്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റ വേളയില്‍ വിശദമായ ചര്‍ച്ച നടന്ന വിഷയമാണിത്. വിദ്യാഭ്യാസ മന്ത്രിയായ സി.രവീന്ദ്രനാഥ്…

ങ്കിലും ന്റെ റബ്ബേ!!

VIEWS 92,793 പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ വിവാദമാണല്ലോ ‘ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍’. അതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വസ്തുതകള്‍ നേരത്തേ പങ്കിടുകയും ചെയ്തു. ഞാനെഴുതിയ കുറിപ്പിനെ ചിലരൊക്കെ അംഗീകരിച്ചു. ചിലരൊക്കെ വിമര്‍ശിച്ചു. ചിലര്‍ സംശയങ്ങളുന്നയിച്ചു. എല്ലാവര്‍ക്കും മറുപടി നല്‍കണമെന്ന ആഗ്രഹവും വാശിയുമെല്ലാം ഉണ്ടാവുക സ്വാഭാവികം. അതിനായി സെക്രട്ടേറിയറ്റിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിലും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലും അല്പം സി.ഐ.ഡി. പണി നടത്തി. പലതും പരതിയെടുത്തു. നമ്മള്‍ കണ്ടതും അറിഞ്ഞതുമൊന്നുമല്ല. അത് മഞ്ഞുമലയുടെ ഒരഗ്രം മാത്രം….

ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍!!

VIEWS 289,318 പ്രൊഫസറായി വിരമിച്ചാല്‍ കിട്ടുന്നതിലും കൂടുതല്‍ തുക പ്രിന്‍സിപ്പലായി പടിയിറങ്ങിയാല്‍ കിട്ടും. അതിനു വേണ്ടി സി.പി.എം. അനുകൂല ഉദ്യോഗസ്ഥ സംഘടനാ നേതാവിനെ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ വിരമിക്കുന്നതിനു മുമ്പുള്ള അവസാന മണിക്കൂറില്‍ പ്രിന്‍സിപ്പലാക്കി കുടിയിരുത്തി. പുതിയതായി അധികാരത്തിലേറിയ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണം. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഡിസ്‌പ്ലേ കാര്‍ഡുകള്‍ സഹിതം വലിയ തലക്കെട്ടുകള്‍. സമൂഹ മാധ്യമങ്ങളില്‍ സംഭവം ചൂടപ്പം പോലെ എല്ലാവരും രുചിക്കുന്നു. യു.ഡി.എഫിനെതിരെ എന്തെങ്കിലും…