‘പത്രം’ എന്ന ചിത്രം

VIEWS 24,874 തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന കൊടിയ അധാര്‍മ്മികതയും മൂല്യച്യുതിയും കുറച്ചു ദിവസമായി ചിലര്‍ ഘോരഘോരം ചര്‍ച്ചിക്കുന്നുണ്ട്. കാരണം ക്യാബിനറ്റ് ബ്രീഫിങ് വേണ്ടെന്നു വെയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ ഞങ്ങളൊന്നു വിമര്‍ശിച്ചു. അതോടെ മന്ത്രിസഭാ യോഗം ചേരുന്ന ബുധനാഴ്ചകളില്‍ ബ്രീഫിങ്ങിന്റെ മറവില്‍ കച്ചവടം നടത്താന്‍ കാത്തിരിക്കുന്ന വര്‍ഗ്ഗമായി മാധ്യമപ്രവര്‍ത്തകര്‍ മാറി. അതായത് മാധ്യമപ്രവര്‍ത്തകരുടെ ആഴ്ചച്ചന്ത പ്രവര്‍ത്തിക്കുന്നത് ബുധനാഴ്ചകളിലാണ്!!! ഇതാ ഒരു സാമ്പിള്‍. മുതിര്‍ന്ന ചില പത്ര തമ്പുരാക്കളെക്കുറിച്ച് ഓര്‍ത്തു നോക്കിയേ. ‘എഴുതി തുലച്ചുകളയും’ എന്ന് ഊറ്റം…

ബ്രീഫിങ് സിന്‍ഡിക്കേറ്റ്

VIEWS 22,839 ക്യാബിനറ്റ് ബ്രീഫിങ് തുടര്‍ച്ചയായി ഒഴിവാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഉടനെ അയാളെ കടിച്ചുകീറും എന്ന സ്ഥിതിയാണ്. മാധ്യമ പ്രവര്‍ത്തകനാണ് വിമര്‍ശിക്കുന്നതെങ്കില്‍ അവന്‍ അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ അപ്പക്കഷ്ണം പരതി നിരാശനായ പത്രക്കാരനാണ്. പിണറായി വിജയനെ വിമര്‍ശിക്കാനേ പാടില്ല എന്ന നിലപാടാണ് ഭക്തസഭയ്ക്ക്. വിമര്‍ശിക്കാനൊരുങ്ങിയാല്‍ ഉടനെ അതു ചെയ്യുന്നയാള്‍ മാധ്യമ സിന്‍ഡിക്കേറ്റ് അംഗമാകും. ഒരു കാര്യം മാത്രം ഓര്‍മ്മിപ്പിക്കാം, പണ്ട് ഇ.എം.എസ്. പറഞ്ഞത് -വിമര്‍ശനം നശിപ്പിക്കാനല്ല, തിരുത്തി നന്നാക്കാനാണ്. വിമര്‍ശനം ആരോപണമല്ല എന്നു…

ക്യാബിനറ്റ് ബ്രീഫിങ്

VIEWS 25,216 മൊബൈല്‍ ഫോണില്‍ ‘സൈലന്റ് മോഡ്’ എന്നു മാറ്റി ഒരു കൂട്ടര്‍ ‘മന്‍മോഹന്‍ മോഡ്’ എന്നു ട്രോളി. ഭരണം മാറിയപ്പോള്‍ ‘മന്‍മോഹന്‍ മോഡ്’ മാറ്റി ട്രോളര്‍മാരുടെ നേതാവിന്റെ പേരിട്ടു ‘മോദി മോഡ്.’ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ മടി കാട്ടിയതിന്റെ പേരിലായിരുന്നു ഈ ‘മോഡ്’. കേന്ദ്രത്തിലെ ഈ കളികള്‍ കണ്ട് ഇങ്ങ് കേരളത്തിലുള്ളവര്‍ ആര്‍ത്തുചിരിച്ചു. അതാ വരുന്നു നമുക്കിട്ട് പണി. ഇപ്പോള്‍ മൊബൈലില്‍ ‘പിണറായി മോഡ്’ ആണ്. ഭരണകര്‍ത്താക്കള്‍ മാധ്യമങ്ങളോടു സംസാരിക്കുന്നത് നല്ലതാണ്. എന്തുകൊണ്ട്? മാധ്യമ പ്രവര്‍ത്തകരിലൂടെ…