നല്ലതിനെ നല്ലതെന്നു പറയണം

VIEWS 51,732 ഇന്ന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ഒരു നല്ല പടമുണ്ട്. സുഹൃത്ത് ആര്‍.സഞ്ജീവാണ് പടംഗ്രാഫര്‍. കാപെക്‌സ് ഫാക്ടറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഉദ്ഘാടനം ചെയ്യാന്‍ പെരുമ്പുഴയിലെ ഫാക്ടറിയിലെത്തിയ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ ഷെല്ലിങ് സെക്ഷന്‍ ഐ.എന്‍.ടി.യു.സി. കണ്‍വീനര്‍ വസന്തകുമാരി ആശ്ലേഷിക്കുന്നു. നല്ല മൂഡുള്ള പടം. മന്ത്രിയുടെ മുഖത്തെ അഭിമാനവും വസന്തകുമാരിയുടെ മുഖത്തെ ആശ്വാസവും പടത്തില്‍ തെളിഞ്ഞുകാണാം. ഈയൊരു ചിത്രം നല്‍കുന്ന സന്ദേശം വലുതാണ്. നല്ലത് ആരു ചെയ്താലും അതു നല്ലതെന്നു തന്നെ പറയണം. ഇവിടെ വസന്തകുമാരി ചെയ്തത് അതാണ്….