തോക്ക് സ്വാമിക്ക് പറ്റിയ അമളി

VIEWS 783,193 -ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങള്‍ ഡി.ജി.പി. ഓഫീസിനു മുന്നില്‍ നടത്തിയ സമരം ആസൂത്രണം ചെയ്തത് തോക്ക് സ്വാമി എന്ന പേരില്‍ പ്രശസ്തനായ ഹിമവല്‍ ഭദ്രാനന്ദ -പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഭദ്രാനന്ദയെ റിമാന്‍ഡ് ചെയ്തു -ഭദ്രാനന്ദയ്ക്ക് ജാമ്യം നിഷേധിച്ചു വാര്‍ത്തകളുടെ പോക്ക് ഇങ്ങനെയാണ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് തോക്ക് സ്വാമിയെ എങ്ങനെ പരിചയമെന്ന് തലങ്ങും വിലങ്ങും ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ഇതു ചോദിച്ചു. പക്ഷേ, ഈ സമരവുമായി…

വക്കീലിന് പറ്റിയ അമളി

VIEWS 4,412 തിരുവനന്തപുരത്തെ ചെറിയൊരു വിഭാഗം വക്കീലന്മാര്‍ക്ക് ഒരു മാരകകരോഗം ബാധിച്ചിരിക്കുന്നു -മീഡിയഫോബിയ. വഴിയെ നടന്നു പോകുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നും. മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ തല്ലിച്ചതയ്‌ക്കേണ്ടവരാണെന്നും തോന്നും. അങ്ങനെ തല്ലിയത് പൊലീസിനെ ആയാലോ? കഥയല്ല, നടന്ന സംഭവമാണ്. ഈ വക്കീല്‍രോഗികള്‍ക്ക് ഒരു കാര്യമറിയില്ല -ക്യാമറ കൊണ്ടു നടക്കുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരല്ല എന്ന വസ്തുത. മാധ്യമപ്രവര്‍ത്തകനാണെന്ന ധാരണയില്‍ പൊലീസിന്റെ ക്യാമറാമാനെ ചില വക്കീലന്മാര്‍ ചേര്‍ന്ന് കോടതിയില്‍ പഞ്ഞിക്കിട്ടു. പൊലീസിനത് വേണം. കറുത്ത കോട്ടുധാരികളുടെ വാക്കും കേട്ട് മാധ്യമപ്രവര്‍ത്തകരായ പാവം പെണ്‍കുട്ടികളുടെ പേരില്‍ കള്ളക്കേസെടുത്തവന്മാരല്ലേ….

ടൗണ്‍ എസ്.ഐ. എം.കെ.ദാമോദരന്‍!!!

VIEWS 91,853 കോഴിക്കോട് കോടതിയില്‍ ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജിനെ കൈകാര്യം ചെയ്തത് കോഴിക്കോട് ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ആണെന്നാണ് പുറംലോകമറിഞ്ഞത്. എന്നാല്‍, വിമോദില്‍ മറ്റൊരു അവതാരരൂപം ആവാഹിച്ചിരിക്കുകയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം? ഇന്നലെ ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ഡ്യൂട്ടിയിലില്ലായിരുന്നു. അവിടെ ഉണ്ടായിരുന്നത് ടൗണ്‍ എസ്.ഐ. എം.കെ.ദാമോദരന്‍!!! ഒന്നും പിടികിട്ടിയില്ലെന്ന് എനിക്കറിയാം. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് കോഴിക്കോട് വിചാരണ കോടതി പരിഗണിക്കുന്ന ദിവസമാണ് ഈ പുകിലെല്ലാമുണ്ടായത്. ഐസ്‌ക്രീം കേസ് എന്നു കേട്ടാലുടന്‍ മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേരാണ് മനസ്സിലേക്കോടി വരിക….