വിയര്‍പ്പാറും മുമ്പ് കൂലി!!!!

VIEWS 15,563 ജോലി ചെയ്താല്‍ വിയര്‍പ്പാറും മുമ്പ് കൂലി കൊടുക്കണം എന്ന് പ്രവാചക വചനം. നമ്മുടെ ‘സെക്കുലര്‍’ മുസ്ലിം പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് എന്തു പ്രവാചകന്‍! എന്തു വചനം!! ദൈവത്തെപ്പോയിട്ട് ചെകുത്താനെപ്പോലും പേടിയില്ലാത്ത കൂട്ടരാണെന്നു തോന്നുന്നു. പ്രവാചകനെയും ദൈവത്തെയുമൊക്കെ മാനിക്കുന്നവരാണെങ്കില്‍ ഇപ്പണി ചെയ്യുമോ? ഇന്ത്യാവിഷന്റെ കാര്യമാണ് ഞാന്‍ പറയുന്നതെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. അതില്‍ ആ പാര്‍ട്ടിയുടെ ഒരു നേതാവ് മാത്രമല്ലേയുള്ളൂ -എം.കെ.മുനീര്‍. പാര്‍ട്ടിയിലെ ബാക്കിയുള്ളവരെല്ലാം ഇന്ത്യാവിഷന്‍ കുഴപ്പിക്കാന്‍ നടക്കുന്നവരല്ലേ! മാത്രമല്ല, അതു തുടര്‍ച്ചയായി പറഞ്ഞു പറഞ്ഞ് എനിക്കു…