ഒന്നാം പിറന്നാള്‍

VIEWS 2,929 ഞങ്ങളുടെ മകന്റെ ഒന്നാം പിറന്നാള്‍ വളരെ വിശേഷപ്പെട്ടതായിരുന്നു. എന്റെയും ദേവുവിന്റെയും ധാരാളം സുഹൃത്തുക്കള്‍ നേരിട്ടും അല്ലാതെയും അവന് ആശംസകള്‍ അറിയിച്ചു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ. ശിശുക്ഷേമ സമിതിയിലെ കൂട്ടുകാര്‍ക്കൊപ്പമായിരുന്നു കണ്ണന്റെ ഒന്നാം പിറന്നാള്‍. സൗഹൃദത്തിന്റെ ഊഷ്മളതയും സ്‌നേഹവും വിലയും അവന്‍ ഇപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നമ്മള്‍ മുതിര്‍ന്നവര്‍ മനസ്സിലാക്കാത്ത സ്‌നേഹത്തിന്റെ ഭാഷയില്‍ അവര്‍ ആശയവിനിമയം നടത്തി. ആ കുരുന്നു മുഖങ്ങളിലെ മായാത്ത പുഞ്ചിരിയും കണ്ണുകളിലെ കലര്‍പ്പില്ലാത്ത സ്‌നേഹവും ഹൃദയം നിറച്ചു….