ശക്തന്‍ എന്ന ദുര്‍ബലന്‍

VIEWS 11,806 എന്‍.ദുര്‍ബലന്‍ നാടാര്‍ ബഹു കേരള നിയമസഭാ സ്പീക്കര്‍. രാവിലെ മാധ്യമത്തില്‍ ഹാരിസ് കുറ്റിപ്പുറത്തിന്റെയും മെട്രോ വാര്‍ത്തയില്‍ കെ.ബി.ജയചന്ദ്രന്റെയും പേരുകളില്‍ ഒരു ചിത്രം കണ്ടു.. ഉത്തരേന്ത്യയില്‍ മാത്രം സാധാരണ കാണുന്ന ഒരു കാഴ്ച. ജനസേവകന്റെ ചെരുപ്പ് ജനങ്ങളില്‍പ്പെടുന്ന ഒരാള്‍ അഴിച്ചെടുക്കുന്നു. ‘സേവകന്‍’ ഉഗ്രപ്രതാപിയായി തലയുയര്‍ത്തി നില്‍ക്കുന്നു. ഇമ്മിണി ബല്യ പത്രങ്ങളിലൊന്നും ഇതു കണ്ടില്ല. കണ്ടിട്ടും കാണാത്തപോലെ നടിച്ചതാണോ എന്നറിയില്ല. ജനാധിപത്യത്തിന്റെ ‘ശ്രീകോവിലാണ്’ നിയമസഭ എന്നാണല്ലോ വാദം. അവിടത്തെ പൂശാരിയാണ് സ്പീക്കര്‍. പേര് ശക്തന്‍. പക്ഷേ, ഈ…