മതവൈരം മാത്രമല്ല, ഭൂമിതട്ടിപ്പുമുണ്ട്!!!

VIEWS 15,772 മതത്തിന്റെ പേരില്‍ വൈരം പ്രോത്സാഹിക്കുന്ന പാഠ്യപദ്ധതി പിന്തുടര്‍ന്നതിന് കൊച്ചിയിലെ പീസ് ഇന്റര്‍ാനഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇത് വലിയ വാര്‍ത്തയായതിനാല്‍ എല്ലാവരും അറിഞ്ഞു. എന്നാല്‍, ഈ സ്‌കൂള്‍ കെട്ടിപ്പൊക്കിയതു തന്നെ ചട്ടവിരുദ്ധമായിട്ടാണ് എന്ന കാര്യം എത്രപേര്‍ക്കറിയാം? പറവൂര്‍ താലൂക്കിലെ തത്തപ്പിള്ളിയില്‍ നെല്‍വയല്‍ നികത്തി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നിര്‍മ്മിക്കുന്നതിന് റവന്യൂ, കൃഷി ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമുണ്ടായിരുന്നു. ഈ സ്‌കൂള്‍ നില്‍ക്കുന്നത് നെല്‍വയലിലാണ്. ബി.ടി.ആര്‍….