India MODIfied

VIEWS 427,948 ഇത്തവണ ബി.ജെ.പിക്ക് ഒരവസരം തരൂ എന്നായിരുന്നു 2014ലെ അഭ്യര്‍ത്ഥന. നരേന്ദ്ര മോദിയെ വികസനനായകനായി അവതരിപ്പിച്ചു. ദേശസ്‌നേഹം ഉണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി -വിദേശ രാജ്യങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിച്ച് ഓരോ ഭാരതീയന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇട്ടുതരും എന്നിവ പോലെ. 2019ലെ അഭ്യര്‍ത്ഥന ഒരവസരം ‘കൂടി’ തരൂ എന്നായിരിക്കും. തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരം ചോദിക്കും. പൊതുതിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം. കൃത്യമായ ഒരു വിലയിരുത്തല്‍ ആവശ്യമില്ലേ? നാലര വര്‍ഷം…

സഹായം കെണിയായ കഥ

VIEWS 118,756 എന്റെ അയല്‍പക്കത്തെ രാമേട്ടന് 4 മക്കള്‍. ഏറ്റവും ഇളയ മകന്‍ അപ്പുവും ഞാനും അടുത്ത കൂട്ടുകാരാണ്. പക്ഷേ, അപ്പുവും അച്ഛനുമായി അത്ര സുഖത്തിലല്ല. അവന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോന്നു. രാമേട്ടന്‍ വീട്ടില്‍ കയറ്റിയില്ല. രാമേട്ടന്റെ പറമ്പില്‍ത്തന്നെ അപ്പു പ്രത്യേക കൂര വെച്ചുകെട്ടി താമസം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ വലിയ മഴയിലും കാറ്റിലും പെട്ട് അപ്പുവിന്റെ കൂര പൊളിഞ്ഞു വീണു. ഒരു പറമ്പിലാണെങ്കിലും, മകനാണെങ്കിലും ‘ശത്രുവായ’ അപ്പുവിന്റെ ദുരന്തത്തില്‍ രാമേട്ടന്‍ സന്തോഷിച്ചു. എന്നാല്‍, ഞാന്‍…

വിവരദോഷി വമിക്കുന്ന വിഷം

VIEWS 327,994 മാന്യമായി ചെയ്യുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തനം മഹത്തായൊരു തൊഴിലാണ്. അതിനാല്‍ കീഴും കിഴക്കും തിരിച്ചറിയാനുള്ള സമാന്യബുദ്ധി ഇല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തനത്തിന് ഇറങ്ങരുത്. ജനം ടിവിയില്‍ വന്ന, സംഘബന്ധുക്കള്‍ വ്യാപകമായി പ്രചരിപ്പിച്ച ഒരു വാര്‍ത്തയാണ് എന്നെക്കൊണ്ട് ഇതു പറയിപ്പിച്ചത്. ജനം ടിവിക്ക് സംഘപരിവാറിനോട് ആഭിമുഖ്യമുണ്ട്. അതിനുവേണ്ടി വാര്‍ത്തകള്‍ തമസ്‌കരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യാറുണ്ട്. സാധാരണ പാര്‍ട്ടി മാധ്യമങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്പം കൂടിയ ഗ്രേഡില്‍ അവര്‍ ചെയ്യുന്നു എന്നേ ഇതുവരെ കരുതിയിട്ടുള്ളൂ. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുഴുവനാളുകളുടെയും ജീവിതത്തില്‍ ഇന്നുവരെ…

യു.എ.ഇ. സഹായം വരുന്ന വഴി

VIEWS 211,563 യു.എ.ഇയില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് വിവാദവും സംശയവും ഇപ്പോള്‍ ശക്തി പ്രാപിക്കുന്നു. വിവാദം എന്നു പറയുമ്പോള്‍ അത് ആരെങ്കിലും ബോധപൂര്‍വ്വം സൃഷ്ടിച്ചതു തന്നെയാവുമല്ലോ! കേന്ദ്ര സര്‍ക്കാര്‍ 500 കോടി മാത്രം പ്രഖ്യാപിച്ചപ്പോള്‍ യു.എ.ഇ. വൈസ് പ്രസിഡന്റും ദുബായ് സുല്‍ത്താനുമായ സുല്‍ത്താന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 700 കോടി പ്രഖ്യാപിച്ചതിനെ മനസ്സാക്ഷിയുള്ള മലയാളികള്‍ ശ്ലാഘിക്കുന്നു. എന്നാല്‍, ഈ സഹായം ലഭിക്കാതെ പോകണേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ‘മലയാളികള്‍’ ഉണ്ട് എന്നു…

സുനില്‍ മെസ്സി അഥവാ ക്രിസ്റ്റിയാനോ ഛെത്രി

VIEWS 92,662 സുനില്‍ ഛെത്രി വീണ്ടും ഗോളടിച്ചു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ 62-ാം അന്താരാഷ്ട്ര ഗോള്‍. പക്ഷേ, ഇന്ത്യ 2-1ന് കളി തോറ്റു. ഇന്ത്യന്‍ വംശജനായ സര്‍പ്രീത് സിങ് എന്ന 19കാരന്‍ തളികയിലെന്നവണ്ണം വച്ചുനീട്ടിയ രണ്ടവസരങ്ങള്‍ ഗോളാക്കിയ ആന്ദ്രെ ദെ ജോങ്ങും മോസസ് ഡയറും കിവികള്‍ക്ക് വിജയമൊരുക്കി. എങ്കിലും സുനില്‍ ഛെത്രിയുടെ ഗോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യണം. ഈ മനുഷ്യന്റെ നേട്ടത്തിന് അപൂര്‍വ്വമായ തിളക്കമുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ -പോര്‍ച്ചുഗല്‍. 2003 മുതല്‍…

കാവി പുതച്ചെന്നോ? ആര്? എവിടെ?

VIEWS 432,970 ‘2ല്‍ നിന്ന് 272ല്‍ എത്തിയ ഒരു ചരിത്രം നമ്മള്‍ കണ്ടല്ലോ’ -ബി.ജെ.പിയെയും സംഘപരിവാറിനെയും വിമര്‍ശിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം സമൂഹമാധ്യമങ്ങളില്‍ സംഘപ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന മറുപടിയാണ്. ബി.ജെ.പിയുടെ അശ്വമേധം ഇന്ത്യയെ കാവി പുതപ്പിച്ചിരിക്കുന്നു എന്ന് അവരുടെ അവകാശവാദം. ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായി ഒരു സംഘിമിത്രം ഇത്ര കൂടി പറഞ്ഞു -‘രാജ്യത്തു നടക്കുന്ന എല്ലാ ഒഫന്‍സുകളും ഒരു പാര്‍ട്ടിയുടെ തലയില്‍ കയറ്റിവെക്കുന്നതിന്റെ ഒരു സുഖം മലയാളികളെ പോലെ മറ്റുള്ളവര്‍ അനുഭവിക്കുന്നില്ല എന്നതാണ് ത്രിപുരയും കാത്വ സംഭവത്തിനുശേഷം…

1 2 3 7