രസഭരിതം കംസവധം

VIEWS 43,272 രൗദ്രം, അത്ഭുതം, ശൃംഗാരം, ഹാസ്യം, വീരം, കരുണം, ഭയാനകം, ബീഭത്സം, ശാന്തം എന്നീ നവരസങ്ങള്‍ക്കു പുറമെ ഭക്തിയും രസരൂപത്തില്‍ എനിക്കു മുന്നിലൂടെ കയറിയിറങ്ങിപ്പോയി. ഒന്നിനു പുറകെ ഒന്നായി, തങ്ങളുടെ സാന്നിദ്ധ്യമറിയിച്ച്, ലക്ഷ്യം സാക്ഷാത്കരിച്ച്… ഓരോ രസവും വേദിയിലേക്കു കടന്നുവരുമ്പോള്‍ ഞാനടക്കമുള്ളവര്‍ക്ക് സ്പഷ്ടമായിരുന്നു -അത് രൗദ്രം, അത് ഹാസ്യം, അത് ബീഭത്സം… എന്നിങ്ങനെ. ഈ രസങ്ങളുടെ ഘോഷയാത്രയ്ക്കിടെ അമ്പാടിയില്‍ നിന്ന് മധുരയിലെത്തിയ ശ്രീകൃഷ്ണന്‍ കംസനെ വധിച്ചു. അസംഖ്യം കഥാപാത്രങ്ങള്‍ ഇതിനിടെ വന്നുപോയി. ദേവകിയുടെ എട്ടാമത്തെ പുത്രന്‍…