ആക്രമണത്തിലൂടെ പ്രതിരോധം

VIEWS 223,888 ഇത് ആവശ്യമായിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ഞാനും അങ്ങനെ വിശ്വസിക്കുന്നു. മനുഷ്യന്റെ സൈ്വരജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുക തന്നെ വേണം. അത് ഭീകരത ആയാലും ശരി, മറ്റെന്തെങ്കിലും ആയാലും ശരി. അതിനാല്‍ത്തന്നെയാണ് പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ എന്ന ക്യാന്‍സര്‍ ‘ശസ്ത്രക്രിയ’യിലൂടെ ഇന്ത്യന്‍ സൈന്യം നീക്കിയതിനെ എല്ലാവരും സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നത്. ഇതുകൊണ്ട് ഞാന്‍ ഒരു യുദ്ധവെറിയനാണ് എന്നര്‍ത്ഥമില്ല. ഈ നടപടി ഒരു പക്ഷേ, യുദ്ധം ഒഴിവാക്കാന്‍ ഉപകാരപ്പെട്ടേക്കാം. അതു പിന്നാലെ വിശദമാക്കാം….

ആക്രമണമാണ് മികച്ച പ്രതിരോധം

VIEWS 45,345 ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ചൂടുള്ള തര്‍ക്കവിഷയമാണ് കശ്മീര്‍. അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിക്കുമ്പോള്‍ അതു നമ്മുടെ ആഭ്യന്തരകാര്യമാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ പ്രതിഷേധിക്കുക എന്ന പതിവ് എത്രയോ കാലമായി കാണുന്നു. ഇന്ത്യയുടെ പ്രതികരണത്തിലെ ‘മാന്യത’ ചിലപ്പോഴെങ്കിലും ആക്രമണം കടുപ്പിക്കാന്‍ പാകിസ്താന് പ്രചോദനമാകുന്നുണ്ട്. എന്നാല്‍, ഈ നിലപാടില്‍ ഇന്ത്യ ഇപ്പോള്‍ മാറ്റം വരുത്തുകയാണോ? അതെ എന്ന വ്യക്തമായ സൂചന തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന് ഇന്ത്യ തിരിച്ചറിയുന്നു. എല്ലാവരും കരുതുന്നതു പോലെ…