പുലഭ്യം സ്വാതന്ത്ര്യമല്ല

VIEWS 26,333 പ്രവാസിയുടെ അവകാശങ്ങളെപ്പറ്റി ചിലര്‍ എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതു വേണ്ട. വീട്ടില്‍ നിന്നു മാറി നിന്ന് 12 വര്‍ഷം ജോലി ചെയ്തയാള്‍ തന്നെയാണ് ഞാനും. നിങ്ങളില്‍ പലരുടെയും പ്രവാസം എന്തായാലും ഇപ്പോള്‍ അത്രത്തോളം നീണ്ടിട്ടില്ല. അതുകൊണ്ട് പ്രവാസിയുടെ കഷ്ടപ്പാട് എനിക്കു നന്നായി മനസ്സിലാവും. ഉറ്റവര്‍ക്കു വേണ്ടി വല്ല നാട്ടിലും പോയിക്കിടന്ന് കഷ്ടപ്പാട് സഹിക്കുന്നവരോട് അങ്ങേയറ്റത്തെ ബഹുമാനവുമുണ്ട്. എനിക്കും വീട്ടുകാര്‍ക്കും എന്റെ പ്രവാസം ഒരുപോലെ മടുത്തിട്ടാണ് പരിമിതമായ സാഹചര്യമാണെങ്കില്‍ പോലും നാട്ടില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍…