പ്രാഞ്ചിയേച്ചി ആന്‍ഡ് ദ പ്രസിഡന്റ്!!!

അര്‍ഹതയില്ലാത്ത വ്യക്തി അര്‍ഹമല്ലാത്ത സ്ഥാനത്ത് എത്തിയാല്‍ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഇല്ലാത്ത അര്‍ഹത തനിക്കുണ്ടെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരം ശ്രമങ്ങള്‍ പരിഹാസ്യമാവുകയും ചെയ്യും. പുതുപ്പണക്കാരായ പ്രാഞ്ചിയേട്ടന്മാരുടെ ജീവകാരുണ്യ പ്രവര്‍ത്തനം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. മേനി നടിക്കാന്‍ പണം മുടക്കി സംഘടിപ്പിക്കുന്ന പരിപാടികള്‍ വന്‍ വിജയമാണെന്ന് അവര്‍ ധരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ നാട്ടുകാര്‍ പുച്ഛിച്ചു ചിരിക്കുകയായിരിക്കും. വൈകുന്നേരം ടെലിവിഷനില്‍ വാര്‍ത്ത കണ്ടിരുന്നപ്പോള്‍ ഉണര്‍ന്നതാണ് ഈ ചിന്തകള്‍. ചിന്ത ഉണര്‍ത്തിയത് പ്രാഞ്ചിയേട്ടന്‍ അല്ല. ഒരു ചേച്ചിയാണ്. സ്മൃതി ഇറാനി…

സജീവിന്റെ സ്വപ്‌നം സഫലം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ആദ്യ ദിവസം തന്നെ കാണണമെന്നും അതിനെക്കുറിച്ച് എഴുതണമെന്നും ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍, അവിചാരിതമായ തിരക്കുകള്‍ കാരണം സിനിമ കാണല്‍ വൈകി. പിന്നീട് സിനിമ കണ്ടുവെങ്കിലും എഴുതാന്‍ മടിച്ചു. അതിനു കാരണം ഫേസ്ബുക്കില്‍ വന്ന മുന്നറിയിപ്പുകളാണ് -‘ഇനി ഈ സിനിമയെക്കുറിച്ച് ആരെങ്കിലും റിവ്യൂ എഴുതിയാല്‍ അവനെ വീട്ടില്‍ക്കയറി തല്ലും.’ അത്രമാത്രം പോസിറ്റീവ് റിവ്യൂ ഈ സിനിമയ്ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ലഭിച്ചിരുന്നു. ഈ സിനിമയോട് എനിക്ക് പ്രണയം തോന്നാന്‍ എന്റേതായ കാരണമുണ്ട്. അത് 2 ദശകത്തോളം…