പട്ടിയും പൂച്ചയും പറഞ്ഞ കഥ

ഇ-വാര്‍ത്തയില്‍ ജോലി ചെയ്യുന്ന യുവസുഹൃത്ത് ശരത്താണ് എന്നെ ഈ നാടകം കാണാന്‍ ക്ഷണിച്ചത്. മാര്‍ച്ച് 27ന് ലോക നാടക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് അവതരണം. നാടകം അരങ്ങേറുന്ന സമയത്ത് എനിക്ക് വേറെ തിരക്കുകളില്ല. അതിനാല്‍ വേണമെങ്കില്‍ പോകാം. ശരത്ത് കൈമാറിയ ഡിജിറ്റല്‍ പോസ്റ്റര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ആദ്യം തോന്നിയ ലാഘവത്വം ഗൗരവത്തിനു വഴിമാറി. Pets of Anarchy എന്നാണ് നാടകത്തിന്റെ പേര് -അരാജത്വത്തിന്റെ വളര്‍ത്തുമൃഗങ്ങള്‍. ഫ്രാങ്ക് പാവ്‌ലോഫിന്റെ Brown Morning എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള നാടകം….