രാമന്റെ പാലം തേടി

VIEWS 22,490 കോളേജ് അദ്ധ്യാപികയാണ് ഭാര്യ ദേവിക. വേനലവധി രണ്ടു മാസമുണ്ട്. എവിടേക്കെങ്കിലും കുടുംബസമേതം യാത്ര പോകണം എന്ന ഒരു ചെറിയ ആഗ്രഹം മാത്രമാണ് അവര്‍ പ്രകടിപ്പിച്ചത്. ആഗ്രഹം ചെറുതാണെങ്കിലും നടക്കില്ല എന്നുറപ്പ്. കാരണം ഞാന്‍ നിലം തൊടാത്ത ഓട്ടത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും ഓട്ടപ്രദക്ഷിണം, ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ചുള്ള അവലോകനം തയ്യാറാക്കല്‍ -ആകെ ജഗപൊഗ. നിലവില്‍ പ്രത്യേകിച്ചൊരു സ്ഥാപനത്തിലും ജോലിയില്ലാത്ത എന്റെ തിരക്ക് ഭാര്യയ്ക്കത്ര രുചിച്ചിട്ടില്ല. പക്ഷേ, കലാകൗമുദിയില്‍ നിന്നേറ്റ ജോലി…